ഇസ്ലാമാബാദ്: ലശ്കറെ ത്വയ്യിബ നേതാവും 2008ലെ മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സഈദിനെ പാകിസ്താൻ ലാഹോറിൽ വീട്ടു തടങ്കലിലാക്കി. ലാഹോറിലെ ചൗബുജി മേഖലയിലെ ജാമിഅ അൽ ക്വാസയിലാണ് സഈദിനെ തടവിലാക്കിയെതന്നാണ് വിവരം. സഈദിനോടൊപ്പം മറ്റ് നാലു പേരെക്കൂടി വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്. ജമാഅത്തുദ്ദഅ്വ സ്ഥാപകാംഗം സഫർ ഇക്ബാൽ, മാഗസിൻ എഡിറ്റർ കസി കാഷിഫ് നവാസ്, അംഗങ്ങളായ അബ്ദുറഹ്മാൻ ആബിദ്, അബ്ദുല്ല ഉബൈദ് എന്നിവരാണ് തടവിലായ മറ്റുള്ളവർ.
സഈദ് നേതൃത്വം നൽകുന്ന ജമാഅത്തുദ്ദഅ്വയെ നിരോധിക്കുമെന്നും നേതാക്കൻമാെര അറസറ്റ് ചെയ്യുമെന്നും അധികൃതർ അറിയിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഞ്ചാബ് ആഭ്യന്തര വകുപ്പിെൻറ നിർദ്ദേശാനുസരണമാണ് നടപടി. ലശ്കറെ ത്വയ്യിബ സ്ഥാപകനായ സഈദിെൻറ തലക്ക് 10 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ സമ്മർദ്ദത്തെ തുടർന്നാണ് നടപടി. ജമാഅത്തുദ്ദഅ്വക്കെതിരെയും സഈദിനെതിരെയും നടപടിയെടുത്തില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അേമരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, സംഭവത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ജമാഅത്തുദ്ദഅ്വ ആേരാപിച്ചു. ഇൗ വർഷം കശ്മീരികൾക്കുള്ളതാെണന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇങ്ങനെ സംഭവിക്കുമെന്നറിയാമായിരുന്നു. താൻ അറസ്റ്റ് ചെയ്യെപ്പട്ടാൽ കശ്മീരിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ശബ്ദമുയർത്തുമെന്ന് സഈദ് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.