ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ മുഖ്യസൂത്രധാരനും ജമാഅത്തുദ്ദഅ്വ തലവനുമായ ഹാഫിസ് സഇൗദിനെ പാകിസ്താനിൽ അറസ്റ്റ്ചെയ്തു. ഭീകരപ്രവർത്തനത്തിന് ധനസഹായ ം നൽകിയെന്ന കേസിലാണ് ബുധനാഴ്ച രാവിലെ ലാഹോറിൽനിന്ന് ഗുജ്റൻവാലയിലേക്ക് പോകുേമ്പാൾ തീവ്രവാദ വിരുദ്ധ വിഭാഗം ഇദ്ദേഹത്തെ പിടികൂടിയത്.
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാെൻറ ആദ്യ അമേരിക്കൻ സന്ദർശനത്തിന് ദിവസങ്ങൾക്കു മുമ്പാണ് അറസ്റ്റ്. ഹാഫിസ് സഇൗദിനെ യു.എൻ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
കേസിൽ മുൻകൂർ ജാമ്യമെടുക്കാൻ പോകുേമ്പാഴായിരുന്നു അറസ്റ്റ്. ഗുജറൻവാലയിലെ തീവ്രവാദ വിരുദ്ധ കോടതി ഹാഫിസ് സഇൗദിനെ ഏഴുദിവസം റിമാൻഡ് ചെയ്തു. പിന്നീട് ലാഹോറിലെ കനത്ത സുരക്ഷയുള്ള കോട്ലാക്പത് ജയിലിലേക്ക് മാറ്റി. അഴിമതി കേസിൽ ഏഴുവർഷം ശിക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി നവാസ് ശരീഫും ഈ ജയിലിലാണുള്ളത്.
ഭൂമി തട്ടിയെടുത്ത് ലശ്കറെ ത്വയ്യിബയുടെ മതപാഠശാല സ്ഥാപിച്ചെന്ന കേസിൽ ഹാഫിസ് സഇൗദിനും മൂന്നു കൂട്ടാളികൾക്കും തിങ്കളാഴ്ച ലാഹോറിലെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സഇൗദ് ഉൾപ്പെടെ ജമാഅത്തുദ്ദഅ്വയുടെ 13 ഉന്നത നേതാക്കൾക്കെതിരെ ജൂലൈ 13ന് തീവ്രവാദ വിരുദ്ധ വിഭാഗം 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജമാഅത്തുദ്ദഅ്വയുടെ മാതൃസംഘടനയായ ലശ്കറെ ത്വയ്യിബയാണ് 166 പേർ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ഹാഫിസ് സഇൗദിനെ പിടികൂടുന്നതിന് സഹായകരമായ വിവരം നൽകുന്നവർക്ക് അമേരിക്ക 10 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.