കൈറോ: ഫലസ്തീനിലെ മുഖ്യ രാഷ്ട്രീയ പാർട്ടികളായ ഫത്ഹും ഹമാസും തമ്മിലുള്ള അനുരഞ്ജന ചർച്ചകൾ ഇൗജിപ്ത് തലസ്ഥാനമായ കൈറോയിൽ ആരംഭിച്ചു. ഫലസ്തീൻ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ ഗസ്സ മുനമ്പിലെ നിർണായക സന്ദർശനത്തിനിടെ ഉരുത്തിരിഞ്ഞ അനുരഞ്ജന നീക്കത്തിെൻറ തുടർച്ചയായാണ് ഇത്. ഇരു രാഷ്ട്രീയ പാർട്ടികൾക്കുമായി 2011ൽ തയാറാക്കിയ ‘കൈറോ ഉടമ്പടി’ കേന്ദ്രീകരിച്ചാണ് ചർച്ച നടക്കുന്നത്. ഇരുവിഭാഗവും 10 വർഷമായി തുടരുന്ന ഭിന്നതക്ക് ഇതോടെ വിരാമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൗജിപ്തിെൻറ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച മൂന്നു ദിവസം നീണ്ടുനിൽക്കും. ഹമാസിെൻറ രാഷ്ട്രീയ വിഭാഗം മേധാവിയായ സാലിഹ് അൽഅറൗറിയും ഫത്ഹിെൻറ കേന്ദ്രകമ്മിറ്റി അംഗമായ അസ്സാം അൽഅഹ്മദും ആണ് ഇതിനെ നയിക്കുന്നത്. ചർച്ചക്കായി ജോർഡൻ വഴി കൈറോയിൽ എത്താനുള്ള ശ്രമം ഇസ്രായേൽ തടസ്സപ്പെടുത്തിയതായി ഹമാസ് അംഗമായ ഹസ്സൻ യൂസുഫ് പറഞ്ഞു. ഫലസ്തീനിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ദേശീയ െഎക്യ സർക്കാറിന് രൂപം നൽകുന്നതിനും ഇതിനായി ലെജിസ്ലേറ്റിവ്, പ്രസിഡൻഷ്യൽ, നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനും ഉൗന്നൽ നൽകിക്കൊണ്ടുള്ള ചർച്ചകൾ ആയിരിക്കും നടത്തുക എന്ന് ഹമാസിെൻറ ഖലീൽ അൽഹയ അറിയിച്ചു.
കൈേറാ ഉടമ്പടി അനുസരിച്ച് കരാറിൽ ഏർപ്പെട്ട് ഒരു വർഷത്തിനകം ഇൗ തെരഞ്ഞെടുപ്പുകൾ നടത്തണമെന്നാണ്. ഫലസ്തീനിെൻറ രാഷ്ട്രീയം, സാമ്പത്തികം, സുരക്ഷ എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന സർക്കാർ ആയിരിക്കും ഇത്. ഗസ്സയിലെ വൈദ്യുതി പ്രതിസന്ധി, തീരമേഖലകളിൽ സേവന നിരതരായ ഫലസ്തീൻ അതോറിറ്റി ജീവനക്കാരുടെ ശമ്പളം, അതിർത്തിയിൽ ഉള്ളവരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളും ചർച്ചചെയ്യും. ചർച്ച വിജയിക്കുന്നപക്ഷം ഇസ്രായേൽ ഉപരോധത്തിൽ തകർന്ന ഗസ്സയുടെ ഇപ്പോഴത്തെ ദുരിതാവസ്ഥക്ക് താൽക്കാലിക ശമനമാവുമെന്നും കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.