Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ​ത്ഹും ഹ​മാ​സും ...

ഫ​ത്ഹും ഹ​മാ​സും  കൈ​റോ​യി​ൽ ച​ർ​ച്ച തു​ട​ങ്ങി

text_fields
bookmark_border
hamas
cancel

കൈ​റോ: ഫ​ല​സ്​​തീ​നി​ലെ മു​ഖ്യ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളാ​യ ഫ​ത്ഹും ഹ​മാ​സും ത​മ്മി​ലു​ള്ള അ​നു​ര​ഞ്​​ജ​ന ച​ർ​ച്ച​ക​ൾ ഇൗ​ജി​പ്​​ത്​ ത​ല​സ്​​ഥാ​ന​മാ​യ കൈ​റോ​യി​ൽ ആ​രം​ഭി​ച്ചു. ​ഫ​ല​സ്​​തീ​ൻ  പ്ര​ധാ​ന​മ​ന്ത്രി റാ​മി ഹം​ദ​ല്ല​യു​ടെ ഗ​സ്സ മു​ന​മ്പി​ലെ നി​ർ​ണാ​യ​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഉ​രു​ത്തി​രി​ഞ്ഞ അ​നു​ര​ഞ്​​ജ​ന നീ​ക്ക​ത്തി​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ ഇ​ത്. ഇ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​മാ​യി 2011ൽ ​ത​യാ​റാ​ക്കി​യ ‘കൈ​റോ ഉ​ട​മ്പ​ടി’​ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ച​ർ​ച്ച ന​ട​ക്കു​ന്ന​ത്. ഇ​രു​വി​ഭാ​ഗ​വും 10 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഭി​ന്ന​ത​ക്ക്​ ഇ​തോ​ടെ വി​രാ​മ​മാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

ഇൗ​ജി​പ്​​തി​​െൻറ മ​ധ്യ​സ്​​ഥ​ത​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ഹ​മാ​സി​​െൻറ രാ​ഷ്​​ട്രീ​യ വി​ഭാ​ഗം മേ​ധാ​വി​യാ​യ സാ​ലി​ഹ്​ അ​ൽ​അ​റൗ​റി​യും ഫ​ത്ഹി​​െൻറ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​മാ​യ അ​സ്സാം അ​ൽ​അ​ഹ്​​മ​ദും ആ​ണ്​ ഇ​തി​നെ ന​യി​ക്കു​ന്ന​ത്. ച​ർ​ച്ച​ക്കാ​യി ജോ​ർ​ഡ​ൻ വ​ഴി കൈ​റോ​യി​ൽ എ​ത്താ​നു​ള്ള ശ്ര​മം ഇ​സ്രാ​യേ​ൽ ത​ട​സ്സ​പ്പെ​ടു​ത്തി​യ​താ​യി ഹ​മാ​സ്​ അം​ഗ​മാ​യ ഹ​സ്സ​ൻ യൂ​സു​ഫ്​ പ​റ​ഞ്ഞു.  ഫ​ല​സ്​​തീ​നി​ലെ എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട്​ ദേ​ശീ​യ ​െഎ​ക്യ സ​ർ​ക്കാ​റി​ന്​ രൂ​പം ന​ൽ​കു​ന്ന​തി​നും  ഇ​തി​നാ​യി ലെ​ജി​സ്ലേ​റ്റി​വ്, പ്ര​സി​ഡ​ൻ​ഷ്യ​ൽ, നാ​ഷ​ന​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നും ഉൗ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ടു​ള്ള ച​ർ​ച്ച​ക​ൾ ആ​യി​രി​ക്കും ന​ട​ത്തു​ക എ​ന്ന്​ ഹ​മാ​സി​​െൻറ ഖ​ലീ​ൽ അ​ൽ​ഹ​യ അ​റി​യി​ച്ചു. 

കൈ​േ​റാ ഉ​ട​മ്പ​ടി അ​നു​സ​രി​ച്ച്​ ക​രാ​റി​ൽ ഏ​​ർ​പ്പെ​ട്ട്​ ഒ​രു വ​ർ​ഷ​ത്തി​ന​കം ​ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ്. ഫ​ല​സ്​​തീ​നി​​െൻറ രാ​ഷ്​​ട്രീ​യം, സാ​മ്പ​ത്തി​കം, സു​ര​ക്ഷ എ​ന്നി​വ മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ആ​യി​രി​ക്കും ഇ​ത്. ഗ​സ്സ​യി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി, തീ​ര​മേ​ഖ​ല​ക​ളി​ൽ സേ​വ​ന നി​ര​ത​രാ​യ ഫ​ല​സ്​​തീ​ൻ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, അ​തി​ർ​ത്തി​യി​ൽ ഉ​ള്ള​വ​രു​ടെ സു​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യും. ച​ർ​ച്ച വി​ജ​യി​ക്കു​ന്ന​പ​ക്ഷം ഇ​സ്രാ​യേ​ൽ ഉ​പ​രോ​ധ​ത്തി​ൽ ത​ക​ർ​ന്ന ഗ​സ്സ​യു​ടെ ഇ​പ്പോ​ഴ​ത്തെ ദു​രി​താ​വ​സ്​​ഥ​ക്ക്​ താ​ൽ​ക്കാ​ലി​ക ശ​മ​ന​മാ​വു​മെ​ന്നും ക​രു​തു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamasfatahcairoworld newsmalayalam newsasia-Pacificreconciliation
News Summary - Hamas, Fatah open reconciliation talks in Cairo-World news
Next Story