തെഹ്റാൻ: ആണവ കരാറിന് പിന്തുണ തേടി ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നു. ജൂലൈയിൽ ഇൗ ആവശ്യത്തിനായി ഒാസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്.
യു.എസ് കരാറിൽനിന്ന് പിന്മാറിയ സാഹചര്യത്തിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ തേടി ആണവ കരാർ നിലനിർത്താനുള്ള ശ്രമത്തിലാണ് ഇറാൻ. ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ എന്നീ രാജ്യങ്ങൾ കരാറിൽനിന്ന് പിന്മാറില്ലെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.