ധാക്ക: കല്യാണവീട്ടിലേക്ക് പോയ ഹെലികോപ്ടർ ഇറങ്ങിയത് സെൻട്രൽ ജയിലിൽ. തീവ്രവാദികളെന്ന് കരുതി പതറിപ്പോയ ജയിൽ അധികൃതർ ഞൊടിയിടെ യാത്രക്കാരെ തടവിലാക്കി. തടവുകാരെ രക്ഷിക്കാൻ തീവ്രവാദികൾ ആക്രമണം നടത്താനെത്തിയതെന്നാണ് അധികൃതർ കരുതിയത്. എന്നാൽ, മലേഷ്യയിൽ നിന്ന് ധാക്കയിൽ വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ കുടുംബമായിരുന്നു ഹെലികോപ്ടറിൽ.
തീവ്രവാദിആക്രമണമുണ്ടാകുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് കിട്ടിയിരുന്നതിനാൽ ജയിലിൽ മുൻകരുതൽ ശക്തമാക്കിയിരുന്നു. കഷിംപുർ സെൻട്രൽ ജയിലിലാണ് ഒരു കുടുംബവും പൈലറ്റുമടക്കം അഞ്ച് യാത്രക്കാരുള്ള സ്വകാര്യ ഹെലികോപ്ടർ പറന്നിറങ്ങിയത്.
ഹെലികോപ്ടർ പറത്തിയ, വിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥന് സംഭവിച്ച പിഴവാണ് ജയിലിൽ ഇറങ്ങാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിനുശേഷം ഇവരെ വിവാഹസ്ഥലത്തേക്ക് മടങ്ങാൻ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.