വാഷിങ്ടൺ: യു.എസിനെതിരെ ചൈനയും ചൈനക്കെതിരെ യു.എസും കോടിക്കണക്കിന് ഡോളറുകളുടെ ഉൽപന്നങ്ങൾക്കെതിരെ ചുമത്തിയ അധിക തീരുവ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ. ഇതോടെ, ലോകത്തെ വൻ സാമ്പത്തികശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധം മുറുകി.
ഒാേട്ടാമൊബൈൽസ്, ഫാക്ടറി ഉപകരണങ്ങൾ, ലോഹം തുടങ്ങി 1600 കോടി ഡോളറിെൻറ ചൈനീസ് ഉൽപന്നങ്ങൾക്കെതിരെയാണ് യു.എസ് അധിക തീരുവ ചുമത്തിയത്. അത്രയും ഡോളറിെൻറ യു.എസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്തി ചൈനയും അതേ നാണയത്തിൽ തിരിച്ചടിച്ചിരുന്നു. സാമ്പത്തികയുദ്ധത്തിന് ആക്കംകൂട്ടുന്നതാണ് യു.എസിെൻറ നടപടിയെന്നും ഇതിനെതിരെ ലോക വ്യാപാരസംഘടനയിൽ പരാതി നൽകുമെന്നും ചൈനീസ് വ്യാപാരമന്ത്രാലയം വ്യക്തമാക്കി. തീരുവ നിലവിൽവന്നതായി യു.എസ് പ്രഖ്യാപിച്ചതോടെ ചൈനീസ് കറൻസിയായ യുവാെൻറ മൂല്യമിടിഞ്ഞു.
കൂടുതൽ ചൈനീസ് ഉൽപന്നങ്ങൾക്കെതിരെ അധിക തീരുവ ചുമത്തുമെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ചൈനയുടേത് നീതിക്കു നിരക്കാത്ത രീതിയിലുള്ള വ്യാപാരമാണെന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആരോപണം. അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ചൂഷണം ചെയ്താണ് ചൈന പുരോഗതിയിലേക്ക് കുതിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ട്രംപ് 2017ൽ അവരുടെ വ്യാപാരനയങ്ങളെ കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടിരുന്നു. ഇൗ വർഷം ജനുവരിയിൽ ചൈനീസ് ഉൽപന്നങ്ങൾക്കെതിരെ അധികതീരുവ ചുമത്തുമെന്നും പ്രഖ്യാപിച്ചു.
അമേരിക്കൻ ഉൽപന്നങ്ങളുടെ ചോദനം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ചൈനയെ കൂടാതെ മെക്സികോ, കാനഡ, യൂറോപ്യൻ യൂനിയൻ എന്നിവിടങ്ങളിലെ ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്നത്. വിലക്കുറവും ഉയർന്ന ഉപഭോഗവുമുള്ള ചൈനീസ് ഉൽപന്നങ്ങൾക്കാണ് അധിക തീരുവ പ്രബല്യത്തിലായത്. വ്യാപാരയുദ്ധം മുറുകുന്നതോടെ തങ്ങളുടെ രാജ്യത്തെ അമേരിക്കൻ കമ്പനികളുടെ പ്രവർത്തനം മന്ദീഭവിക്കുക വഴി വൻ നഷ്ടമുണ്ടാക്കാനാണ് ചൈന ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.