പാക് ആണവായുധങ്ങള്‍ ചാവേറുകള്‍ കൈക്കലാക്കുമെന്ന് ഹിലരിക്ക് ആശങ്ക

വാഷിങ്ടണ്‍: പാകിസ്താന്‍െറ ആണവായുധങ്ങള്‍ ഭീകരരുടെ കൈകളില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റണ്‍ ആശങ്ക പ്രകടിപ്പിച്ചതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമ്പ്യൂട്ടര്‍ ഹാക് ചെയ്തതില്‍നിന്നു ലഭ്യമായ ഓഡിയോ ടേപ്പുകളിലാണ് ഹിലരി ആശങ്ക പങ്കുവെക്കുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രഹസ്യ ധനസമാഹരണ ചടങ്ങില്‍ നടന്ന സംഭാഷണത്തിന്‍െറ ഓഡിയോ ടേപ്പാണ് ന്യൂയോര്‍ക് ടൈംസ് ഉദ്ധരിക്കുന്നത്. സര്‍ക്കാറിനെ അട്ടിമറിച്ച് ആണവായുധങ്ങളിന്മേലുള്ള നിയന്ത്രണം ഭീകരര്‍ കൈക്കലാക്കിയേക്കാം. ചാവേറുകള്‍ ആണവ ബോംബറുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ഹിലരി പറയുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

Tags:    
News Summary - Hillary Clinton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.