കറാച്ചി: പാചകവാതകവും എണ്ണയും ഖനനം ചെയ്ത് രാജ്യത്തെ സാമ്പത്തിക തകർച്ചയിൽനിന് ന് കരകയറ്റാമെന്ന പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ സ്വപ്നം തകരുന്നു. അറബിക്കടലിന ോടു ചേർന്നുകിടക്കുന്ന കറാച്ചി തീരങ്ങളിൽ പുതിയ സംഭരണികൾ കണ്ടെത്താൻ കഴിയാത്തതാണ് പാകിസ്താന് തിരിച്ചടിയായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവിടത്തെ എണ്ണക്കിണറുകളിൽ ഖനനം നിർത്തിവെച്ചിരിക്കയാണ്. അറബിക്കടലിനോട് ചേർന്നുകിടക്കുന്ന തങ്ങളുടെ ജലാതിർത്തികളിൽനിന്ന് വലിയ അളവിൽ എണ്ണ കുഴിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു പാകിസ്താൻ.
യു.എസ് എണ്ണക്കമ്പനി ഭീമൻ എക്സോൺ മൊബീൽ, ഇറ്റലിയിലെ ഇ.എൻ.ഐ തുടങ്ങിയ കമ്പനികൾ ഖനനത്തിൽ പങ്കാളികളായിരുന്നു. കറാച്ചിക്കടുത്ത കേക്ര-1ൽ 5500ലേറെ മീറ്റർ ഖനനം നടത്തിയതായി പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി നദീം ബാബർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.