ജറൂസലം: ജറൂസലമിൽ ഇസ്രായേൽ പൊലീസ് വെടിവെച്ചുകൊന്ന ഫലസ്തീൻ പൗരനും ഭിന്നശേഷിക്കാരനുമായ ഇയാദ് അൽ ഹല്ലാഖിന് വിപ്ലവകരമായ മുദ്രാവാക്യങ്ങളോടെ നാട് വിടെചാല്ലി. ഞായറാഴ്ച രാത്രി നടന്ന സംസ്കാരച്ചടങ്ങിൽ പങ്കെടുത്തവർ കൊലപാതകത്തിന് ഇസ്രായേലിനോട് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
ഫലസ്തീൻ പതാകയിൽ പൊതിഞ്ഞ ഇയാദിെൻറ മൃതദേഹം വൻ ജനാവലി പങ്കെടുത്ത പ്രകടനമായാണ് ഖബർസ്ഥാനിലേക്ക് കൊണ്ടുപോയത്. ഇസ്രായേൽ പൊലീസിനും ഭരണകൂടത്തിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ പ്രകടനക്കാർ മുഴക്കി.
لن تركع أمة قائدها محمد
— أركــــــــــــــــان (@ar2aan) May 31, 2020
خيبر خيبر يا يهود جيش محمد بدأ يعود
جنازة الشهيد اياد الحلاق pic.twitter.com/od49TFURUa
അതേസമയം, ഇയാദ് ഹല്ലാഖിനെ പൊലീസ് വെടിവെച്ച് കൊന്നതിൽ ഇസ്രായേൽ പ്രതിരോധ മന്ത്രിയും അടുത്ത പ്രധാനമന്ത്രിയുമായ ബെന്നി ഗാൻറ്സ് മന്ത്രിസഭ യോഗത്തിൽ മാപ്പുപറഞ്ഞു. ഹല്ലാഖിെൻറ കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച പ്രതിരോധ മന്ത്രി, സംഭവം അന്വേഷിക്കുമെന്നും അറിയിച്ചു. യോഗത്തിൽ ഗാൻറ്സിന് സമീപമിരുന്ന പ്രധാനമന്ത്രി നെതന്യാഹു പക്ഷേ, തെൻറ ആമുഖത്തിൽ ഇക്കാര്യം പരാമർശിച്ചതേയില്ല.
ഇയാദ് അൽ ഹല്ലാഖ്, അമേരിക്കയിലെ ജോർജ് ഫ്ലോയിഡ് എന്നിവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ഇസ്രായേലിലെ തെൽ അവീവിലും പ്രകടനം നടത്തിയിരുന്നു. ഇരുരാജ്യത്തെയും പൊലീസിെൻറ വംശീയവെറി അവസാനിപ്പിക്കണമെന്നാണ് പ്രകടനക്കാർ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.