ബെയ്റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ വൻ സ്ഫാടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. 2500 ആളുകൾക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ലെബനീസ് റെഡ് ക്രോസും അറിയിച്ചിട്ടുണ്ട്. നഗരത്തിലെ തുറമുഖ പ്രദേശത്താണ് വൻ സ്ഫോടനമുണ്ടായത്. നഗരത്തിൽ മുഴുവൻ സ്ഫോടനത്തിെൻറ പ്രകമ്പനമുണ്ടായി.
എന്നാൽ, സ്ഫോടനത്തിെൻറ കാരണത്തെ കുറിച്ചും ഇനിയും വ്യക്തതയില്ല. ഇതിനിടെ നഗരത്തിൽ രണ്ടാമതും സ്ഫോടനമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ബെയ്റൂത്തിലെ പൗരന്മാർക്ക് ആശങ്ക വേണ്ടെന്ന് ലെബനനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയുടെ ഫോൺ നമ്പറിൽ (+961 76860128) വിവരങ്ങൾ അറിയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.