ജറൂസലം: ദുരന്തമുഖത്തെ നിഴലും കറുപ്പും ഭീതിയില്ലാതെ പകർത്തി ലോകവുമായി പങ്കുവെക്കുന്നതിൽ ഫലസ്തീനി മാധ്യമപ്രവർത്തകരോളം മിടുക്ക് തെളിയിച്ചവരുണ്ടാകില്ല. ഇസ്രായേൽ ക്രൂരതക്ക് ഒാരോ ദിനവും ഇരകൾ കൂടുേമ്പാൾ ദൗത്യം കൂടുതൽ വലുതെന്ന തിരിച്ചറിവുമായാണ് അവർ തെരുവിലും ജനവാസകേന്ദ്രങ്ങളിലും നേരത്തേയെത്തുന്നത്. ഫലസ്തീൻ വാർത്താ ഏജൻസിയായ അൽശർഖിെൻറ റിപ്പോർട്ടർ മർയം അബൂദുഖയെന്ന 24കാരി പക്ഷേ, വാർത്തകളിൽ നിറഞ്ഞത് അതിലേറെ ഭീകരമായ ഒരു കാഴ്ചയുടെ പേരിലായിരുന്നു. സംഭവം അവർ വിശദീകരിക്കുന്നു:
‘‘എല്ലാ വെള്ളിയാഴ്ചയുംപോലെ ഗസ്സയുടെ തെക്കേ അറ്റത്ത് ഖാൻ യൂനിസിലെ ഖുസാഅയിൽ ഇസ്രായേൽ അതിർത്തിക്കരികിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനാണ് ഞാൻ പോയത്. ഇൗ ദിനങ്ങളിൽ എെൻറ മാതാവിെൻറ ഹൃദയം കൂടുതൽ ഉച്ചത്തിൽ മിടിക്കും. കാരണം, എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന പ്രക്ഷോഭങ്ങളിൽ അവരുടെ നാലു മക്കളും മുറതെറ്റാതെ ആവേശത്തോടെ പെങ്കടുക്കും. മരിച്ചതായി വിവരം വന്നാൽ ആദ്യം അവർ പേരുവിവരങ്ങളാകും നോക്കുക. വെള്ളിയാഴ്ച രാവിലെ എണീറ്റ് ഉപകരണങ്ങളുമായി ഞാൻ പുറപ്പെട്ടു. സഹോദരൻ മുഹമ്മദിെൻറ ഉപദേശവും വാങ്ങിയായിരുന്നു യാത്ര- ‘ദൂരെനിന്ന് പകർത്തിയാൽ മതി, അതിർത്തിക്ക് അടുത്തേക്ക് വരരുത്.’
സ്ഥലത്തെത്തിയ ഉടൻ സ്റ്റുഡിയോയിൽ വിളിച്ച് പ്രക്ഷോഭകർക്കു നേരെ കനത്ത ആക്രമണം നടന്നതായി അറിയിച്ചു. വിശദാംശങ്ങൾക്കായി സംഭവസ്ഥലത്തെത്തിയപ്പോൾ ഉടനീളം ചിതറിത്തെറിച്ച് ചോരയും ശരീരാവയവങ്ങളും. കാഴ്ചകളൊക്കെയും അതിഭീകരം. മരിച്ചത് ആരെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. മുറിഞ്ഞ് ഭാഗങ്ങളായി പലയിടത്ത് കിടക്കുന്ന അവയവങ്ങൾ എെൻറ സഹോദരെൻറതാണെന്നും അറിഞ്ഞതേയില്ല. ഏറെ കഴിഞ്ഞ് മരിച്ചവരിൽ സഹോദരൻ മുഹമ്മദ് അബൂ ഫർഹാനയുമുണ്ടെന്ന് കേട്ടതോടെ ഞാൻ തകർന്നുപോയി’’.
ഫലസ്തീനി ബാലനെ വെടിവെച്ചുകൊന്നു
റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ തിരച്ചിലിനിടെ 15 വയസ്സുകാരനെ വെടിവെച്ചുകൊന്നു. ബത്ലഹേമിലെ ദഹീശ അഭയാർഥി ക്യാമ്പിൽ രാത്രിയിൽ നടന്ന തിരച്ചിലിനിടെയാണ് അർകാൻ താഇർ മിസ്ഹറിെന നെഞ്ചിൽ വെടിവെച്ചുകൊന്നത്. 11 പേരെ സൈന്യം പിടിച്ചുകൊണ്ടുപോയി. സ്ഥലത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞും കണ്ണീർവാതകം പ്രയോഗിച്ചും സ്റ്റൺ ഗ്രനേഡുകൾ എറിഞ്ഞുമായിരുന്നു റെയ്ഡ്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.