സൈബര്‍ ആക്രമണം നേരിടുന്നതിന് നിലവിലെ അന്താരാഷ്ട്ര നിയമം പര്യാപ്തമല്ലെന്ന് ഇന്ത്യ

യുനൈറ്റഡ് നേഷന്‍സ്: സൈബര്‍ ആക്രമണം നേരിടുന്നതിന് നിലവിലെ  അന്താരാഷ്ട്ര നിയമം പര്യാപ്തമല്ളെന്ന് ഇന്ത്യ. അതിനാല്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെ തകരാറിലാക്കുന്ന തീവ്രവാദ സൈബര്‍ ആക്രമണങ്ങളെ നേരിടുന്നതിന് പ്രതിരോധ സഹകരണം മെച്ചപ്പെടുത്തണമെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ‘ഭീകരാക്രമണങ്ങള്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കുമുണ്ടാക്കുന്ന ഭീഷണി: അടിസ്ഥാന സൗകര്യ സംരക്ഷണം’ എന്ന വിഷയത്തില്‍ സുരക്ഷസമിതി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ, ന്യൂയോര്‍ക്, ലണ്ടന്‍ തുടങ്ങിയ വന്‍ നഗരങ്ങള്‍ ഭീകരാക്രമണത്തിന് ഇരയായിട്ടുണ്ട്. സാമ്പത്തിക കേന്ദ്രങ്ങളായ ഇത്തരം നഗരങ്ങള്‍ ഉന്നംവെക്കുന്നതിലൂടെ രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയെതന്നെ തകര്‍ക്കാന്‍ സാധിക്കും. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ അന്വേഷണത്തില്‍നിന്ന് ഇത് വ്യക്തമായിട്ടുണ്ട്. അന്താരാഷ്ട്ര ഓഹരിവിപണി,  ആണവനിലയം, വിമാനത്താവളങ്ങളിലെ സുരക്ഷസംവിധാനം എന്നിവക്കു നേരെയുള്ള  ആക്രമണം, എണ്ണ/വാതക പൈപ്ലൈന്‍ അട്ടിമറി  എന്നിവ ദേശീയ അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ളെന്നും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അക്ബറുദ്ദീന്‍ അഭിപ്രായപ്പെട്ടു.  

Tags:    
News Summary - india on cyber attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.