ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്ത പാകിസ്താന്‍റെ നടപടി നാടകമ ാണെന്ന് ഇന്ത്യ. 2001 മുതൽ എട്ട് തവണ ഈ അറസ്റ്റ് നാടകം അരങ്ങേറിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
അറസ്റ്റ് ചെയ്തതിലൂടെ ഒരു മുഖം മിനുക്കൽ നടപടിയാണോ വേണ്ടത് അതോ ഭീകരപ്രവർത്തനങ്ങൾക്കുള്ള തക്കതായ ശിക്ഷ നൽകുകയാണോ എന്ന് ചോദിക്കാനുള്ള സമയമാണിത്. നടപടികളിൽ ആത്മാർഥതയുണ്ടെങ്കിൽ സ്വന്തം മണ്ണിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ പാകിസ്താൻ തയാറാവണമെന്നും രവീഷ് കുമാർ ആവശ്യപ്പെട്ടു.
അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകരും പാകിസ്താന്‍റെ നടപടി മുഖം മിനുക്കലാണെന്ന് വിമർശിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇംമ്രാൻ ഖാന്‍റെ ആദ്യ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ഹാഫിസ് സഈദിന്‍റെ അറസ്റ്റെന്നാണ് വിലയിരുത്തൽ.
ലശ്കറെ ത്വയ്യിബയുടെയും ജമാഅത്തുദ്ദഅ്വയുടേയും നേതാവായ ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്യണമെന്ന് 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും അമേരിക്കയും തുടർച്ചയായി ആവശ്യപ്പെട്ടുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.