ലണ്ടന്‍: പാകിസ്താന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷൻ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിൽ കല്ലേറ്. കെട്ടിടത്തിെൻറ ജനല്‍ ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. പാക് അധിനിവേശ കശ്മീരിെൻറ പതാകകളുമായണ് പ്രതിഷേധക്കാർ അണിനിരന്നത്. ഇവർ പാക് അനുകൂല മുദ്രാവാക്യവും ‘ആസാദി കശ്മീർ’ മുദ്രാവാക്യങ്ങളും മുഴക്കി. ഇന്ത്യന്‍ ഹൈകമീഷന്‍ കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞതായും റിപ്പോർട്ടുണ്ട്.
ആഗസ്റ്റ് 15ന് കശ്മീർ വിഷയത്തിൽ പാക് അനുകൂലികൾ ഇന്ത്യൻ ഹൈകമീഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും അക്രമാസക്തമായ പ്രതിഷേധം നടന്നിരിക്കുന്നത്.
പ്രതിഷേധക്കാര്‍ പരിസരത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇന്ത്യൻ നയതന്ത്രജ്ഞര്‍ പറഞ്ഞു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി.
#WATCH United Kingdom: Pakistani supporters protested outside the Indian High Commission in London yesterday. They also caused damage to the premises. (Video Source: Indian High Commission in London) pic.twitter.com/dFtm7C64XO
— ANI (@ANI) September 4, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.