ഇസ്ലാമാബാദ്: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പാക് പൗരനെ വിവാഹം ചെയ്യാൻ നിർബന്ധിതയാക്കിയതായി ഇന്ത്യക്കാരിയുടെ ആരോപണം. 20കാരിയായ ഉസ്മയാണ് ഭർത്താവ് താഹിർ അലിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്നെ സ്വദേശത്തേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് ഉസ്മ കഴിഞ്ഞ ആഴ്ച പാക്കിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യക്കാരിയായ തെൻറ നവവധുവിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ തടവിൽ വെച്ചതായി താഹിർഅലി കഴിഞ്ഞ ദിവസം ആരോപിക്കുകയും ചെയ്തു. എന്നാൽ ഉസ്മയുടെ വെളിപ്പെടുത്തലോടെ കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
താഹിർ തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇസ്ലമാബാദ് കോടതിയിൽ ഉസ്മ പരാതി നൽകിയിട്ടുണ്ട്. താഹിറിനെ വിവാഹം ചെയ്തതിനു ശേഷമാണ് അയാൾ നേരത്തേ വിവാഹിതാണെന്നും നാലു കുട്ടികളുണ്ടെന്നും അറിയുന്നത്. മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയ ഇവർ തെൻറ വിസ രേഖകൾ താഹിർ കൈക്കലാക്കിതായും പറഞ്ഞു. ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങുന്നതു വരെ ഹൈക്കമ്മീഷൻ ഒാഫിസിൽ നിന്ന് പുറത്തു പോകാൻ താൽപര്യമില്ലെന്ന് ഉസ്മ പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഉസ്മയും ഭർത്താവും തിങ്കളാഴ്ച രാവിലെ ഹൈക്കമ്മീഷനിൽ വെച്ച് കണ്ടിരുന്നെങ്കിലും താഹിർ കോടതിയിൽ ഹാജരായിരുന്നില്ല.
സന്ദർശക വിഭാഗത്തിലുള്ള വിസയാണ് ഉസ്മക്ക് ലഭിച്ചതെന്ന് വിസ രേഖകളിൽ നിന്ന് വ്യക്തമായതായി ഇന്ത്യയിലെ പാക ഹൈക്കമ്മീഷൻ പറഞ്ഞു. ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് ഉസ്മ തങ്ങളെ സമീപിച്ചിരുന്നതായി ഇന്ത്യൻ ൈഹക്കമ്മീഷൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന് പാക് വിദേശകാര്യ ഒാഫിസ് വക്താവ് നഫീസ് സക്കറിയ ശനിയാഴ്ച പറഞ്ഞു. സംഭവത്തിൽ ഹൈക്കമ്മീഷൻ ഇവർക്ക് വേണ്ട നിയമസഹായം ചെയ്തു വരികയാണ്. പാക് വിദേശകാര്യ ഒാഫിസുമായും ഉസ്മയുടെ ഇന്ത്യയിലെ കുടുംബവുമായും ബന്ധപ്പെട്ടിട്ടുണ്ട്.
തങ്ങൾ ഇരുവരും മലേഷ്യയിൽ വെച്ച് കണ്ട് പരസ്പരം ഇഷ്ടപ്പെട്ടുവെന്ന് താഹിർ പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. വാഗ അതിർത്തി വഴി ഉസ്മ ഇൗ മാസം ഒന്നിന് പാക്കിസ്താൻ അതിർത്തി കടന്നതായും മേയ് മൂന്നിന് വിവാഹം നടന്നതായും ഇയാൾ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.