ജകാർത്ത: ആഗോളതലത്തിൽ ഇസ്ലാമിക ഖിലാഫത്തിന് മുന്നൊരുക്കം നടത്താനൊരുങ്ങുന്നുവെന്ന ആരോപണത്തെ തുടർന്ന് ഹിസ്ബുത്തഹ്രീർ എന്ന ഭീകര സംഘടനയെ ഇന്തോനേഷ്യൻ സർക്കാർ നിരോധിച്ചു.
പ്രസിഡൻറ് ജോകോ വിദോദോ കഴിഞ്ഞയാഴ്ച ഉത്തരവിൽ ഒപ്പുവെച്ചതോടെ നിരോധനം നിലവിൽവന്നു. രാജ്യത്തിെൻറ ഭരണഘടനക്കും അംഗീകരിക്കപ്പെട്ട ആശയ സംഹിതയായ പഞ്ചശീല തത്ത്വങ്ങൾക്കും എതിരായ ഒന്നിനെ നേരിടാൻ അനിയന്ത്രിതമായ അധികാരമാണ് ഉത്തരവിലൂടെ പ്രസിഡൻറ് നൽകിയിരിക്കുന്നത്.
ഇന്തോനേഷ്യ തുടർന്നുവരുന്ന മിത ഇസ്ലാമിക ആചാരങ്ങൾക്ക് തീവ്ര വിഭാഗങ്ങൾ ഉയർത്തുന്ന ഭീഷണി രാജ്യത്തിന് തലവേദനയായിരിക്കുന്ന സാഹചര്യത്തിലാണ് നിരോധനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.