ധനിക-ദരിദ്ര അനുപാതം: ദക്ഷിണേഷ്യയില്‍ സാമ്പത്തിക അസമത്വം ഏറ്റവും കൂടുതല്‍ ഇന്തോനേഷ്യയില്‍ 

ജകാര്‍ത്ത: രാജ്യത്തെ പത്ത് കോടി ദരിദ്രര്‍ക്ക് നാല് ധനികര്‍ എന്ന തോതില്‍ ഇന്തോനേഷ്യയില്‍ സാമ്പത്തികാസമത്വത്തിന്‍െറ വിടവ് വന്‍ തോതില്‍ ഏറുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആണ് ഇതെന്നും ലോകത്തില്‍ ഇക്കാര്യത്തില്‍ ആറാം സ്ഥാനത്താണ് ഇന്തോനേഷ്യയെന്നും അന്തര്‍ദേശീയ എന്‍.ജി.ഒ ആയ ഓക്സ്ഫാം പുറത്തുവിട്ട റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

2016ല്‍ രാജ്യത്തെ മൊത്തം സമ്പത്തിന്‍െറ 49 ശതമാനവും ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമായിരുന്നു. ഏറ്റവും ദരിദ്രനായ ഇന്തോനേഷ്യന്‍ പൗരന്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വര്‍ഷത്തില്‍ ചെലവഴിക്കുന്ന തുക ധനികനായ ഒരാള്‍ ഒരു ദിവസം കൊണ്ട് ചെലവഴിക്കുന്നു. ഫോബ്സ് പട്ടികയില്‍ ഇടംപിടിച്ച ലോക സമ്പന്നരില്‍ നാലു പേര്‍ വിചാരിച്ചാല്‍ അവരുടെ രാജ്യത്തെ ദാരിദ്ര്യം തൂത്തെറിയാനാവുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സിഗരറ്റ് രാജാവ് ബീദി ഹാര്‍റ്റോണോ, മൈക്കേല്‍ ഹാര്‍റ്റോണോ, സുസിലോ വോനോവിദോജോ എന്നിവരാണ് അവര്‍. 

Tags:    
News Summary - indonesia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.