ജകാർത്ത: ഇന്തോനേഷ്യയിലെ സ്റ്റാർബക്സ് ഹോട്ടലിൽ 2016ൽ നടത്തിയ ഭീകരാക്രമണത്തിെൻറ സൂത്രധാരനായ മതപുരോഹിതന് വധശിക്ഷ വിധിച്ചു. ആക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തിരുന്നു.
ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിെൻറ വക്താവാണ് അമാൻ അബ്ദുർറഹ്മാനെന്ന് ഇന്തോനേഷ്യൻ പൊലീസ് അറിയിച്ചു. കനത്ത സുരക്ഷയിലാണ് കോടതിയിൽ വിചാരണ നടന്നത്. രാജ്യത്തെ മറ്റ് ആക്രമണങ്ങളിലും അബ്ദുർറഹ്മാന്‍ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ് ഇയാൾ.
രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സുരാബയയിൽ കഴിഞ്ഞമാസം നടന്ന ചാവേറാക്രമണത്തിൽ ആക്രമികളടക്കം 26 പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടു കുടുംബങ്ങളാണ് ചർച്ചുകളിലും പൊലീസ് സ്റ്റേഷനുകളിലും ആക്രമണം നടത്തിയത്. അവർ അബ്ദുർറഹ്മാനിൽ ആകൃഷ്ടരായാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മതേതര സർക്കാറിനെ തള്ളിപ്പറയുന്ന അബ്ദുർറഹ്മാൻ രാജ്യത്ത് ശരീഅ നിയമം വരണമെന്ന് വാദിക്കുന്നയാളാണ്. അതിെൻറ ഭാഗമായി ഇന്തോനേഷ്യയിൽ സ്ഥാപിച്ച ജമാ അൻശൂറത് ദാലാ എന്ന സംഘടനക്ക് െഎ.എസുമായി ബന്ധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.