ജകാർത്ത: ഇന്തോനേഷ്യയിൽ സ്വവർഗരതിയിൽ ഏർെപ്പട്ട രണ്ട് പുരുഷന്മാർക്ക് ചൂരലടി. ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിവേചനം വർധിച്ചു വരുന്ന രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ശിക്ഷ നൽകുന്നത്. ആച്ചെ പ്രവിശ്യയിൽ ആയിരക്കണിക്ക് ജനങ്ങളുടെ മുന്നിൽവെച്ചാണ് 20ഉം 23ഉം വയസ്സുള്ള പുരുഷന്മാർക്ക് ശിക്ഷവിധിച്ചത്. ശരീഅത്ത് നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. ഇരുവർക്കും 83 അടി വീതം നൽകിയാണ് ശിക്ഷിച്ചത്.
രാജ്യത്ത് ഇസ്ലാമിക നിയമം നിലനിൽക്കുന്ന ഏക പ്രവിശ്യയാണ് ആച്ചെ. പള്ളിക്കു മുന്നിൽ കെട്ടിയുണ്ടാക്കിയ വേദിയിലേക്ക് കൊണ്ടുവന്ന രണ്ടു പേരെയും കറുത്തവസ്ത്രംകൊണ്ട് കണ്ണൊഴികെയുള്ള ശരീരഭാഗങ്ങൾ മറച്ച ഉദ്യോഗസ്ഥരാണ് ചൂരൽകൊണ്ടടിച്ചത്. ശരീഅത്ത് നിയമം ലംഘിക്കുന്നവർക്കുള്ള പാഠമാണ് ശിക്ഷയെന്ന് പ്രവിശ്യ ക്ലെറിക്സ് കൗൺസിൽ അംഗം അബ്ദുൽ ഗനി ഇസ അഭി്പ്രായപ്പെട്ടു.
ഇരുവരും താമസിച്ചിരുന്ന വീട്ടിൽ ഇടിച്ചുകയറിയാണ് മാർച്ചിൽ സദാചാര ഗുണ്ടകൾ ഇവരെ പിടികൂടിയത്. ഇവരെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകർ ആശങ്കയറിയിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ മറ്റു പ്രദേശങ്ങളിൽ സ്വവർഗരതി നിയമവിരുദ്ധമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.