ജകാർത്ത: ഇന്തോനേഷ്യൻ സൈനികമേധാവിക്ക് യു.എസിൽ വിലക്ക്. തുടർന്ന് യു.എസിനോട് വിശദീകരണം തേടിയതായും ഇന്തോനേഷ്യൻ അധികൃതർ പറഞ്ഞു. വാഷിങ്ടണിൽ നടക്കുന്ന സമ്മേളനത്തിൽ പെങ്കടുക്കാൻ യു.എസ് ജോയൻറ് ചീഫ് ഒാഫ് സ്റ്റാഫ് ചെയർമാൻ ജന. ജോസഫ് എഫ് ഡെൻഫോഡിെൻറ ക്ഷണമനുസരിച്ചാണ് ജന. ഗാതോത് നൂർമാൻറിയോ യു.എസിലേക്ക് പുറപ്പെട്ടത്.
എന്നാൽ, നൂർമാൻറിയോക്കും ഭാര്യക്കും യു.എസിലേക്ക് പ്രവേശിക്കാൻ അനുമതിയില്ലെന്ന വിവരം എമിറേറ്റ്സ് അധികൃതർ അറിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രാലയം ജകാർത്തയിലെ യു.എസ് എംബസിയോടും വാഷിങ്ടണിലെ ഇന്തോനേഷ്യൻ എംബസിയോടും യു.എസ് വിദേശകാര്യവകുപ്പിനോടും വിശദീകരണം ആരാഞ്ഞു. യു.എസ് അംബാസഡർ ജകാർത്തയിലില്ലാത്ത സാഹചര്യത്തിൽ അസിസ്റ്റൻറിനോട് മന്ത്രാലയത്തിനു മുമ്പാകെ ഹാജരാവാൻ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
അതേസമയം, അസൗകര്യം നേരിട്ടതിൽ യു.എസ് അംബാസഡർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. 2015ൽ പ്രസിഡൻറ് ജോകോ വിദോദോ സൈനികമേധാവിയായി നിയമിച്ചതു മുതൽ നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട് നൂർമാൻറിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.