കൊളംബോ: ഇൗസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ അരങ്ങേറിയ ഭീകരാക്രമണങ്ങൾക്ക് പിന്നി ൽ അന്താരാഷ്ട്ര ലഹരി മാഫിയയാണെന്ന് പ്രസിഡൻറ് മൈത്രിപാല സിരിസേന. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക ഭീകരവാദികളെന്ന തെൻറ മുൻ നിലപാട് തള്ളിയാണ് സിരിസേന ലഹരി മാഫ ിയയെ പ്രതിക്കൂട്ടിൽ നിർത്തിയത്.
അന്താരാഷ്ട്ര ലഹരി മാഫിയയുടെ കരങ്ങളാണ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത്. ലഹരിക്കെതിരായ തെൻറ പോരാട്ടങ്ങളെ നിരുത്സാഹപ്പെടുത്താനും തെന്ന അപകീർത്തിപ്പെടുത്താനും ലഹരി പ്രഭുക്കൾ നടത്തിയതാണിത്. തന്നെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ലെന്ന് സിരിസേന പറഞ്ഞു.
പ്രസ്താവനയെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തള്ളിക്കളഞ്ഞു. രണ്ടാഴ്ചക്കകം പൊലീസ് അന്വേഷണം പൂർത്തിയാകും. ലഹരി മാഫിയയുടെ പങ്കിനെ കുറിച്ച് സൂചനയില്ല. അന്വേഷണ സംഘത്തെ സംശയിക്കേണ്ട സാഹചര്യമില്ലെന്നും വിക്രമസിംഗെ പറഞ്ഞു.
ഭീകര സംഘടനയായ ഐ.എസിെൻറ സഹായത്തോടെ നാഷനൽ തൗഹീദ് ജമാഅത്ത് എന്ന പ്രാദേശിക സംഘടനയാണ് ഭീകരാക്രമണം നടത്തിയതെന്നാണ് അധികൃതർ നേരത്തേ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.