ബെയ്ജിങ്: 2015ൽ വൻ ശക്തികളുമായി ഒപ്പുവെച്ച ആണവ കരാർ സംരക്ഷിക്കാൻ റഷ്യയും ചൈനയും അടിയന്തര നടപടികൾ സ്വീകരിക്കണ മെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സരീഫ്. നിലവിലെ ഭീതിദ സാഹചര്യത്തിൽ ഇറാനെ കരകയറ്റാൻ മറ്റ് രാജ്യങ്ങൾ മ നസ്സുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഷ്യൻ പര്യടനത്തിെൻറ ഭാഗമായി ചൈനയിലെത്തിയതായിരുന്നു സരീഫ്.
യു.എസിെൻറ ഉപരോധത്തിൽനിന്ന് രക്ഷപ്പെടുത്താൻ അന്താരാഷ്ട്ര വിപണികൾ തുറക്കാൻ സാധ്യത തേടിയാണ് സന്ദർശനം. ചൈനീസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ നേരിടുന്ന ഭീതിദ അവസ്ഥയെ കുറിച്ചും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കേണ്ട ആവശ്യത്തെ കുറിച്ചും ചർച്ചചെയ്യുമെന്ന് സരീഫ് അറിയിച്ചു. യു.എസുമായി ചർച്ചക്കില്ലെന്നും എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും ഇറാൻ വ്യക്തമാക്കി.
ഇറാനിൽനിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞാഴ്ച ഖത്തറിലെ വ്യോമതാവളത്തിൽ യു.എസ് ബി-52 ബോംബറുകൾ എത്തിച്ചതോടെയാണ് മേഖലയിൽ യുദ്ധഭീതി പരന്നത്. ഗൾഫ് മേഖലയിൽ സൈനിക വിന്യാസവും വർധിപ്പിച്ചു. യു.എസുമായി അനുരഞ്ജന ചർച്ചക്കില്ലെന്നത് ഇറാൻ ആവർത്തിച്ച് നിഷേധിച്ചിരുന്നു. യു.എസിനെ കൂടാതെ ചൈന, റഷ്യ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂനിയനുമാണ് ഇറാനുമായുള്ള ആണവ കരാറിൽ ഒപ്പുവെച്ചത്. ചൈനയാണ് ഇറാെൻറ ഏറ്റവുമടുത്ത വ്യാപാര പങ്കാളി.
യു.എസിെൻറ സമ്മർദങ്ങൾക്കിടയിലും മറ്റുരാജ്യങ്ങളുമായി എണ്ണവ്യാപാരം തുടരുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നു ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയും നേരത്തേ പറഞ്ഞിരുന്നു. ഇറാനുമായി യുദ്ധത്തിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് ഒരു ഇന്റലിജന്‍സ് യോഗത്തിനിടെ ട്രംപ് യു.എസ് പ്രതിരോധ സെക്രട്ടറിയോട് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ടു ചെയ്തിരുന്നു.കഴിഞ്ഞ മേയിലാണ് ആണവ കരാറില്‍ നിന്ന് യു.എസ് പിന്മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.