Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആണവക്കുരുക്കഴിക്കാൻ...

ആണവക്കുരുക്കഴിക്കാൻ ഇറാൻ ശ്രമം തുടങ്ങി; വിദേശകാര്യമന്ത്രി ചൈനയിൽ

text_fields
bookmark_border
ആണവക്കുരുക്കഴിക്കാൻ ഇറാൻ ശ്രമം തുടങ്ങി; വിദേശകാര്യമന്ത്രി ചൈനയിൽ
cancel
camera_alt??????? ??????
ബെയ്​ജിങ്​: 2015ൽ വൻ ശക്​തികളുമായി ഒപ്പുവെച്ച ആണവ കരാർ സംരക്ഷിക്കാൻ റഷ്യയും ചൈനയും അടിയന്തര നടപടികൾ സ്വീകരിക്കണ മെന്ന്​ ഇറാൻ വിദേശകാര്യമന്ത്രി ജാവേദ്​ സരീഫ്​. നിലവിലെ ഭീതിദ സാഹചര്യത്തിൽ ഇറാനെ കരകയറ്റാൻ മറ്റ്​ രാജ്യങ്ങൾ മ നസ്സുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഷ്യൻ പര്യടനത്തി​​െൻറ ഭാഗമായി ചൈനയിലെത്തിയതായിരുന്നു സരീഫ്​.

യു.എസി​​െൻറ ഉപരോധത്തിൽനിന്ന്​ രക്ഷപ്പെടുത്താൻ അന്താരാഷ്​ട്ര വിപണികൾ തുറക്കാൻ സാധ്യത തേടിയാണ്​ സന്ദർശനം. ചൈനീസ്​ നേതാക്കളുമായുള്ള കൂടിക്കാഴ്​ചയിൽ ഇറാൻ നേരിടുന്ന ഭീതിദ അവസ്​ഥയെ കുറിച്ചും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്​തമാക്കേണ്ട ആവശ്യത്തെ കുറിച്ചും ചർച്ചചെയ്യുമെന്ന്​ സരീഫ്​ അറിയിച്ചു. യു.എസുമായി ചർച്ചക്കില്ലെന്നും എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും ഇറാൻ വ്യക്തമാക്കി.

ഇറാനിൽനിന്ന്​ ഭീഷണിയുണ്ടെന്ന്​ ആരോപിച്ച്​ കഴിഞ്ഞാഴ്​ച ഖത്തറിലെ വ്യോമതാവളത്തിൽ യു.എസ്​ ബി-52 ബോംബറുകൾ എത്തിച്ചതോടെയാണ്​ മേഖലയിൽ യുദ്ധഭീതി പരന്നത്​. ഗൾഫ്​ മേഖലയിൽ സൈനിക വിന്യാസവും വർധിപ്പിച്ചു. യു.എസുമായി അനുരഞ്​ജന ചർച്ചക്കില്ലെന്നത്​ ഇറാൻ ആവർത്തിച്ച്​ നിഷേധിച്ചിരുന്നു. യു.എസിനെ കൂടാതെ ചൈന, റഷ്യ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ്​ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂനിയനുമാണ്​ ഇറാനുമായുള്ള ആണവ കരാറിൽ ഒപ്പുവെച്ചത്​. ചൈനയാണ്​ ഇറാ​​െൻറ ഏറ്റവുമടുത്ത വ്യാപാര പങ്കാളി.

യു.എസി​​െൻറ സമ്മർദങ്ങൾക്കിടയിലും മറ്റുരാജ്യങ്ങളുമായി എണ്ണവ്യാപാരം തുടരുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്​. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നു ഇറാൻ പരമോന്നത നേതാവ്​ ആയത്തുല്ല ഖാംനഈയും നേരത്തേ പറഞ്ഞിരുന്നു. ഇറാനുമായി യുദ്ധത്തിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് ഒരു ഇന്റലിജന്‍സ് യോഗത്തിനിടെ ട്രംപ് യു.എസ് പ്രതിരോധ സെക്രട്ടറിയോട് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ടു ചെയ്തിരുന്നു.കഴിഞ്ഞ മേയിലാണ്​ ആണവ കരാറില്‍ നിന്ന് യു.എസ്​ പിന്മാറിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinausairan
News Summary - Iran Foreign Minister visit China
Next Story