ഖാസിം സുലൈമാനി വധം: ട്രംപിന്​ ഇറാന്‍റെ അറസ്​റ്റ്​ വാറണ്ട്

തെഹ്​റാൻ: ഉ​ന്ന​ത സൈ​നി​ക ജ​ന​റ​ൽ ഖാ​സിം സുലൈമാനിയെ ഇറാഖിൽ കൊലപ്പെടുത്തിയ സംഭവത്തിൽ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ​ട്രംപിന്​ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ച്​ ഇറാൻ. ആക്രമണത്തിന്​ നേതൃത്വം നൽകിയെന്ന്​ ആരോപിക്കുന്ന മറ്റു 30ഓളം പേർക്കെതിരെയും നടപടിക്ക്​ സഹായിക്കണമെന്നാവശ്യപ്പെട്ട്​ ഇൻറർപോളിന്​ ഇറാൻ കത്തുനൽകി.

ജനുവരി മൂന്നിന്​ പുലർച്ചെയാണ്​ ബഗ്​ദാദിലെത്തിയ ഖാസിം സുലൈമാനി യു.​എ​സ് ​​സേ​നയുടെ ആ​ളി​ല്ലാ വി​മാ​ന​ം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പ്ര​സി​ഡ​ൻ​റ്​ ട്രം​പി‍​​​െൻറ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പെന്‍റ​ഗ​ൺ വ്യ​ക്ത​മാ​ക്കിയിരുന്നു.

ഇ​സ്​​ലാ​മി​ക് ​െറ​വ​ലൂ​ഷ​ന​റി ഗാ​ര്‍ഡ് സൈ​നി​ക വി​ഭാ​ഗ​ത്തി​​​​െൻറ ഭാ​ഗ​മാ​യ ​'ഖു​ദ്​​സ്​​ സേ​ന' മേ​ധാ​വി​യായിരുന്നു​ സു​ലൈ​മാ​നി. ഇ​റാ​ന്‍ പി​ന്തു​ണ​യു​ള്ള ഇ​റാ​ഖി​ലെ പൗ​ര​സേ​ന​ക​ളു​ടെ ഡെ​പ്യൂ​ട്ടി ക​മാ​ന്‍ഡ​റാ​യ അ​ബു മ​ഹ്ദി അ​ല്‍ മു​ഹ​ന്ദി​സും യു.എസ് ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ട​ിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.