ഖാസിം സുലൈമാനി വധം: ട്രംപിന് ഇറാന്റെ അറസ്റ്റ് വാറണ്ട്
text_fieldsതെഹ്റാൻ: ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനിയെ ഇറാഖിൽ കൊലപ്പെടുത്തിയ സംഭവത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ. ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് ആരോപിക്കുന്ന മറ്റു 30ഓളം പേർക്കെതിരെയും നടപടിക്ക് സഹായിക്കണമെന്നാവശ്യപ്പെട്ട് ഇൻറർപോളിന് ഇറാൻ കത്തുനൽകി.
ജനുവരി മൂന്നിന് പുലർച്ചെയാണ് ബഗ്ദാദിലെത്തിയ ഖാസിം സുലൈമാനി യു.എസ് സേനയുടെ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പ്രസിഡൻറ് ട്രംപിെൻറ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്ന് പെന്റഗൺ വ്യക്തമാക്കിയിരുന്നു.
ഇസ്ലാമിക് െറവലൂഷനറി ഗാര്‍ഡ് സൈനിക വിഭാഗത്തിെൻറ ഭാഗമായ 'ഖുദ്സ് സേന' മേധാവിയായിരുന്നു സുലൈമാനി. ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.