ബഗ്ദാദ്: സാധാരണക്കാരെൻറ ജീവിതം പൊറുതിമുട്ടിയ ഇറാഖിൽ പ്രസിഡൻറ് ബർഹാം സാലിഹും രാജി നൽകി. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഫതഹ് സഖ്യം നിർദേശിച്ച പ്രധാനമന്ത്രി സ്ഥാനാർഥിക്ക് അംഗീകാരം നൽകാൻ വിസമ്മതിച്ചതിനുപിന്നാലെയാണ് രാജിനീക്കം. പ്രധാനമന്ത്രി ആഴ്ചകൾക്കുമുമ്പ് അധികാരമൊഴിഞ്ഞ രാജ്യത്ത് ഇതോടെ, രാഷ്ട്രീയപ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്തെ പാവഭരണകൂടത്തിനെതിരെ ജനം മാസങ്ങളായി തെരുവിലാണ്. കടുത്ത ജനരോഷം ഉയർന്നേതാടെയാണ് കഴിഞ്ഞ മാസമാദ്യം പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി രാജിവെച്ചൊഴിഞ്ഞത്. പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങൾ ഒടുവിൽ പ്രസിഡൻറിെൻറയും സ്ഥാനത്യാഗത്തിലേക്ക് നയിച്ചാൽ രാജ്യത്ത് അരാജകത്വം രൂക്ഷമാകും. ദക്ഷിണ ബസ്റ പ്രവിശ്യ ഗവർണർ അസദ് അൽഐദാനിയെയാണ് ഫതഹ് സഖ്യം പ്രധാനമന്ത്രിയായി നിർദേശിച്ചിരുന്നത്. അദ്ദേഹത്തെ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ തുടക്കത്തിേല നിലപാടെടുത്തു. പിന്നാലെ പ്രസിഡൻറും ആവശ്യം നിരാകരിക്കുകയായിരുന്നു.
അഴിമതിയിലും കെടുകാര്യസ്ഥതയിലും കുളിച്ചുനിൽക്കുന്ന ഭരണകൂടം സമ്പൂർണമായി ഒഴിയണമെന്നാവശ്യപ്പെട്ട് ഒക്ടോബർ ആദ്യംമുതൽ ജനം തെരുവിലാണ്. ഇതുവരെ 496 പേർ കൊല്ലപ്പെട്ട പ്രക്ഷോഭത്തിൽ 17,000ത്തോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇറാൻ ഭരണഘടനപ്രകാരം പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യേണ്ടത് പാർലമെൻറിലെ വലിയ കക്ഷിയാണ്. അതിന് പ്രസിഡൻറ് അംഗീകാരം നൽകണം. മുഖ്തദ സദർ നേതൃത്വംനൽകുന്ന സയ്റൂനും ഹാദി അൽഅമീരി നേതൃത്വം നൽകുന്ന ഫതഹുമാണ് പാർലമെൻറിലെ പ്രധാന കക്ഷികൾ. അംഗങ്ങൾ ഇടവിട്ട് കൂറുമാറുന്നതിനാൽ പാർലമെൻറിലെ പ്രബല കക്ഷിയേതെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം രാജിനൽകിയ ഇറാഖ് പ്രസിഡൻറ് ബർഹാം സാലിഹ് ബഗ്ദാദ് വിട്ട് സ്വദേശമായ സുലൈമാനിയയിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.