ബഗ്ദാദ്: പകർച്ചവ്യാധി പോലെ പടർന്നുപിടിച്ച അഴിമതിക്കും മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കുന്നതിനുമായി ഇറാഖിൽ പ്രക്ഷോഭം തുടരുന്നു. വെള്ളിയാഴ്ച സമരക്കാർക്കു നേരെ പൊലീസ് വെടിവെച്ചു. പൊലീസി
െൻറ അടിച്ചമർത്തലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.
ജലപീരങ്കിയും കണ്ണീർവാതകവും റബർ ബുള്ളറ്റുകളുമായാണ് സൈന്യം പ്രക്ഷോഭകരെ നേരിട്ടത്. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സമരക്കാരുടെ മരണത്തിൽ നിഷ്പക്ഷമായി അന്വേഷണം വേണമെന്ന് യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രചാരണങ്ങൾ തടയാൻ രാജ്യത്ത് ഇൻറർനെറ്റ് പൂർണമായി നിരോധിച്ചതോടെയാണ് ജനം പ്രതിഷേധത്തിെൻറ പാതയിലേക്ക് തിരിഞ്ഞത്.
ഒരു വർഷത്തോളമായി രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിക്ക് കനത്ത തിരിച്ചടിയാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.