ബഗ്ദാദ്: പുതിയ പ്രധാനമന്ത്രിയെ േതടി ഇറാഖ് വോട്ടുചെയ്തു. പാർലെമൻറിലെ 329 സീറ്റുകളിലേക്ക് വിവിധ കക്ഷികളെ പ്രതിനിധാനംചെയ്ത് 7,000 പേരാണ് രംഗത്തുള്ളത്. പ്രധാനമന്ത്രി പദത്തിലേക്ക് ഹൈദർ അൽഅബാദിക്കു പുറമെ നൂരി മാലികി, ഹാദി അൽആമിരി എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.
ഇറാഖിൽ െഎ.എസ് വിരുദ്ധ പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ച ശിയാ മിലീഷ്യയുടെ നേതാവായ ഹാദി അൽആമിരിക്കും മുൻ പ്രധാനമന്ത്രി നൂരി മാലികിക്കും ഇറാനുമായി ഉറ്റ ബന്ധമാണുള്ളത്. എന്നാൽ, നിലവിലെ പ്രധാനമന്ത്രി ഹൈദർ അൽഅബാദി അധികാരം നിലനിർത്തുന്നതാണ് യു.എസിന് താൽപര്യം. അബാദിയുടെ നസ്ർ, ആമിരിയുടെ ഫതഹ് മുന്നണികൾ തമ്മിലാണ് പ്രധാന മത്സരം.
രാജ്യത്ത് ജനഹിതം ശിഥിലമായിക്കിടക്കുന്നതിനാൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നുറപ്പാണ്. അതിനാൽ, പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ വിവിധ കക്ഷികളുടെ പങ്കാളിത്തവും സഹകരണവും തേടിയുള്ള തുടർചർച്ചകൾക്കാകും വരുംമാസങ്ങളിൽ രാജ്യം സാക്ഷിയാകുക. ഇവിടെ പിന്നാമ്പുറത്ത് സ്വാധീനമുറപ്പിച്ച് ഇഷ്ടമുള്ളവരെ തിരുകിക്കയറ്റാനാകും വൻശക്തിയായ യു.എസിെൻറയും അയൽക്കാരായ ഇറാെൻറയും ശ്രമം.
െഎ.എസ് വിരുദ്ധ പോരാട്ടമെന്ന പേരിൽ വീണ്ടും യുദ്ധമുഖത്തായിരുന്ന ഇറാഖിൽ എല്ലാം അവസാനിച്ചിട്ടും ഇപ്പോഴും ദശലക്ഷങ്ങൾ അഭയാർഥികളാണ്. അടിസ്ഥാന സൗകര്യങ്ങൾ സമ്പൂർണമായി താളംതെറ്റിയിരിക്കുന്നു. ഭരണംപോലും നേരാംവണ്ണം നടക്കുന്നില്ലെന്നതാണ് സ്ഥിതി. ഇതിനിടെ, പുതിയ ഭരണകൂടത്തിനും കാര്യമായി എന്തെങ്കിലും ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. രാജ്യത്തിെൻറ പുനരുദ്ധാരണത്തിന് 8,000 കോടി ഡോളറെങ്കിലും പ്രാഥമികമായി വേണം. എണ്ണയുൽപാദനം ഇനിയും പഴയ പ്രതാപം തിരിച്ചുപിടിക്കാത്തതിനാൽ ഇത്രയും വലിയ സംഖ്യ കണ്ടെത്തുക പ്രയാസമാകും.
പുതിയ സർക്കാർ വരുന്നതോടെ നിലവിലെ യു.എസ് സൈനിക സാന്നിധ്യവും വിഷയമാകും. നിലവിലെ പ്രധാനമന്ത്രി അബാദി സൈനിക സാന്നിധ്യത്തെ പിന്തുണക്കുേമ്പാൾ എതിരാളികൾ ഇത് കുറച്ചുകൊണ്ടുവരണമെന്ന പക്ഷക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.