ജറൂസലം: ഫലസ്തീൻ ശാസ്ത്രജ്ഞൻ ഫാദി മുഹമ്മദ് അൽ ബാത്ശിനെ മലേഷ്യയിൽ വെച്ച് വധിച്ച സംഭവത്തിനുപിന്നിൽ ഇൻറലിജൻസ് ഏജൻസിയായ മൊസാദ് ആണെന്ന ആരോപണം ഇസ്രായേൽ തള്ളി. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ വെച്ച് ശനിയാഴ്ച രാവിലെയാണ് ഫാദിയെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചുകൊന്നത്. ആക്രമണത്തിനുപിന്നിൽ മൊസാദ് ആണെന്ന് ഫാദിയുടെ പിതാവ് ആരോപിച്ചിരുന്നു.
ഫാദിയുടെ ശരീരത്തിൽ 14 വെടിയുണ്ടകൾ തുളച്ചുകയറിയ പാടുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിനിടെ ആക്രമണത്തിനുപിന്നിൽ വിദേശകരങ്ങളുണ്ടോ എന്നത് അേന്വഷിച്ചുവരുകയാണെന്ന് മലേഷ്യൻ പൊലീസ് വ്യക്തമാക്കി. സംഭവം അന്താരാഷ്ട്രപ്രശ്നമാണെന്നും പൊലീസ് മേധാവി മസ്ലൻ ലാസിം പറഞ്ഞു. ഇലക്ട്രിക്കൽ എൻജിനീയറായ ഫാദി റോക്കറ്റ ്നിർമാണത്തിൽ വിദഗ്ധനായിരുന്നുവെന്ന് മലേഷ്യൻ ആഭ്യന്തരമന്ത്രാലയം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.