ജറൂസലം: ഇസ്രായേൽ ജയിലിൽ വിചാരണയില്ലാ തടവിൽ കഴിയുന്ന ഫലസ്തീൻ എം.പി ഖാലിദ ജറാറിെൻറ ശിക്ഷ ആറു മാസംകൂടി നീട്ടി. ഇസ്രായേലിനെതിരെ അക്രമത്തിന് പ്രേരണ നൽകി എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് 14 മാസം വിചാരണയില്ലാതെ തടവിലിട്ടശേഷം 2016 ജൂണിൽ മോചിപ്പിക്കപ്പെട്ട ജറാറിനെ കഴിഞ്ഞവർഷം ജൂലൈ രണ്ടിന് വീണ്ടും അകാരണമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഏതുസമയവും പ്രത്യേക കാരണമൊന്നുമില്ലാതെ അറസ്റ്റ് ചെയ്ത് ആറുമാസം വരെ വിചാരണയില്ലാതെ തടവിൽ വെക്കാവുന്ന ഇസ്രായേലി നിയമം ഉപയോഗിച്ചായിരുന്നു ഇത്. ആറു മാസം പിന്നിട്ട സാഹചര്യത്തിലാണ് തടവ് ആറു മാസംകൂടി നീട്ടിയത്.
പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഒാഫ് ഫലസ്തീൻ അംഗമായ ജറാർ നിലവിൽ ഇസ്രായേലിെൻറ തടവിലുള്ള 11ാമത്തെ ഫലസ്തീൻ പാർലമെൻറ് അംഗമാണ്. ഹമാസ് എം.പി നാസർ അബ്ദുൽ ജവ്വാദിനെ ഇൗ ആഴ്ചയാണ് ഇസ്രായേൽ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.