ജറൂസലം: ഫലസ്തീനികൾക്കുനേരെയുണ്ടായ വെടിവെപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്ന െഎക്യരാഷ്ട്രസഭ ആവശ്യം ഇസ്രായേൽ തള്ളി. അനിവാര്യമായ നടപടിയാണ് ഇസ്രായേൽ സേനയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സേനാംഗങ്ങൾ എല്ലാവരും ഒരു മെഡലിന് അർഹരാണെന്നും പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ പറഞ്ഞു.
അതേസമയം, 17 ഫലസ്തീനികളുടെ മരണത്തിന് കാരണമായ സംഭവത്തിനെതിരെ വ്യാപകപ്രതിഷേധം ഉയരുേമ്പാൾ, നടപടിക്ക് അനുമോദനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി. സൈനികരെ അഭിനന്ദിച്ച അദ്ദേഹം, രാജ്യത്തിെൻറ അതിർത്തി കാത്തതിന് അവർക്ക് കടപ്പാടും അറിയിച്ചു.വെള്ളിയാഴ്ച ‘ഭൂ ദിനം’ ആചരിച്ച പ്രതിഷേധക്കാർക്കുനേരെയാണ് അധിനിവേശ സേനയുടെ വെടിവെപ്പുണ്ടായത്. 1500ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗസ്സ അതിർത്തിയിൽ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞദിവസം 49 പ്രതിഷേധക്കാർക്കുകൂടി പരിക്കേറ്റു.
ക്രൂരമായ രീതിയിലാണ് ഇസ്രായേൽ സേന പ്രതിഷേധക്കാരെ നേരിടുന്നെതന്ന് വിമർശനമുണ്ട്. അതിർത്തിയിൽ പ്രാർഥന നിർവഹിക്കുകയായിരുന്നവർക്കെതിരെ വെടിയുതിർത്തതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിനെതിരെ ഫലസ്തീനിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിെൻറ അഭിനന്ദന ട്വീറ്റ് പുറത്തുവന്നത്. വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പിനെ അപലപിച്ച്, തുർക്കി, ഖത്തർ, ജോർഡാൻ തുടങ്ങിയ രാജ്യങ്ങൾ പ്രസ്താവനയിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.