വെസ്റ്റ് ബാങ്ക്: കിഴക്കന്‍ ജറൂസലമിലെ സില്‍വാന്‍ പ്രദേശത്ത് ഇസ്രായേല്‍ സേന ഫലസ്തീന്‍ പ്രക്ഷോഭകനെ വെടിവെച്ചുകൊന്നു. അലി ശൗഖി എന്ന 20കാരനാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. ജൂതവിശ്വാസികളുടെ ആഘോഷവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലമിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രക്ഷോഭമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഇസ്രായേല്‍ സേന റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
നെഞ്ചില്‍ വെടിയേറ്റ ശൗഖിയെ ആശുപത്രിയിലത്തെിക്കാനത്തെിയ ആംബുലന്‍സ് ഇസ്രായേല്‍ സൈനികര്‍ തടഞ്ഞതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 15 മാസത്തെ ജയില്‍ വാസത്തിനുശേഷം ഈ വര്‍ഷം മോചിതനായ ആളാണ് ശൗഖി. സില്‍വാന്‍ പ്രദേശത്തെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന ഇസ്രായേല്‍ നയത്തിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. നേരത്തേ തന്നെ ഇത് അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ സേന ശ്രമമാരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.