ഹീബ്രൂൺ: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ പ്രവർത്തിക്കുന്ന ഫലസ്തീെൻറ മാധ്യമസ്ഥാപനങ്ങളിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി. ഇവിടെനിന്ന് സാധനസാമഗ്രികൾ പിടിച്ചെടുത്തതായും രണ്ടു പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവിടെ പതിച്ച നോട്ടീസുകളിൽ ആറു മാസത്തേക്ക് അടച്ചതായും പറയുന്നു. ഫലസ്തീനിലെ വിഭിന്ന ചേരികളായ ഫത്ഹും ഹമാസും തമ്മിൽ ഒന്നിച്ചുചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് ഒരാഴ്ച മാത്രം പിന്നിടവെയാണ് ഇസ്രായേലിെൻറ നടപടി. െഎക്യത്തിന് തുരങ്കംവെക്കാനുദ്ദേശിച്ചുള്ളതാണ് പുതിയ നീക്കമെന്നും പറയപ്പെടുന്നു.
രാത്രി മുഴുവൻ നീണ്ട പരിശോധനയെ വൻ സൈനിക നടപടിയെന്നാണ് ഇസ്രായേൽ സൈനിക വക്താവ് വിശേഷിപ്പിച്ചത്. എേട്ടാളം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഹമാസ് ടെലിവിഷൻ സ്റ്റേഷനുകൾക്കുവേണ്ടി സേവനം അനുഷ്ഠിക്കുന്ന ഒമ്പതു സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഇതെന്നും ഹമാസിെൻറ അൽഅഖ്സ, അൽഖുദ്സ് എന്നീ ചാനലുകൾക്കാണ് ഇൗ സ്ഥാപനങ്ങൾ മുഖ്യമായും സേവനം ലഭ്യമാക്കിയിരുന്നതെന്നും ഇസ്രായേൽ പറഞ്ഞു. അതേസമയം, ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ ഇവർക്കുമേൽ ഉന്നയിക്കാൻ ഇസ്രായേലിനായിട്ടില്ല.
റെയ്ഡിനെ ഫലസ്തീൻ അതോറിറ്റി ശക്തമായി അപലപിച്ചു. എല്ലാ അന്തർദേശീയ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് ഇത് ചെയ്തിരിക്കുന്നതെന്ന് അതോറിറ്റിയുടെ സർക്കാർ വക്താവ് യൂസുഫ് അൽമഹ്മൂദ് പ്രസ്താവനയിൽ അറിയിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും െകാണ്ടുവരാനുള്ള ശ്രമത്തെ തകർക്കാനുള്ള വ്യക്തമായ നീക്കമാണിതെന്ന് മഹ്മൂദ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഗസ്റ്റിൽ ഫലസ്തീെൻറ റേഡിയോ സ്റ്റേഷനിലും ഡസൻകണക്കിന് ഇസ്രായേൽ സൈനികർ റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.