ജറൂസലം: ഇസ്രായേൽ സൈന്യത്തിെൻറ വെടിയുണ്ടകൾക്കു മുന്നില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ച് ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തിെൻറ പ്രതീകമായി മാറിയ അയിദ് അബു അംറിന് വെടിയേറ്റു. തിങ്കളാഴ്ച ഗസ്സയില്‍ നടന്ന പ്രതിഷേധത്തിനിടെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. അബു അംറിെൻറ കാലിനാണ് വെടിയേറ്റത്. ഗസ്സയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതുനിമിഷവും ബുള്ളറ്റുകള്‍ പാഞ്ഞെത്താമെന്നറിഞ്ഞിട്ടും ഷര്‍ട്ടുപോലുമിടാതെ ഒരു കൈയില്‍ ഫലസ്തീന് പതാകയും മറുകൈയില്‍ കവണയുമേന്തി നില്ക്കുന്ന ഫലസ്തീന് യുവാവിെൻറ ചിത്രം കഴിഞ്ഞമാസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഒക്ടോബര്‍ 22ന് തുര്‍ക്കിയിലെ അനദോലു ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ മുസ്തഫ ഹസൂസയായിരുന്നു ഈ ചിത്രം പകര്‍ത്തിയത്. ഫ്രഞ്ച് വിപ്ലവത്തെ അനുസ്മരിച്ച് 1830 ജൂലൈയില്‍ വിഖ്യാത ചിത്രകാരന് യൂഗീന് ഡെലാക്രോക്സ് വരച്ച പെയിൻറിങ്ങിനു സമാനമായിരുന്നു ഈ ചിത്രം. വെടിവെപ്പില്‍ മാധ്യമപ്രവര്‍ത്തകനും കുട്ടിയും ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഫലസ്തീനിയന്‍ റെഡ് ക്രസൻറ് സൊസൈറ്റിയെ ഉദ്ധരിച്ച് റഷ്യ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.