തെൽഅവീവ്: അർധരാത്രി വെസ്റ്റ് ബാങ്കിൽ നടത്തിയ റെയ്ഡിൽ 11 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം തടവിലാക്കി. 'ഭീകരപ്രവർത്ത നങ്ങളിൽ പങ്കെടുത്തതായി സംശയം' എന്നാണ് അറസ്റ്റിന് കാരണം പറഞ്ഞിരിക്കുന്നത്. എന്ത് ഭീകരപ്രവർത്തനമാണ് നടത്തിയത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ സൈന്യം തയാറായിട്ടില്ലെന്ന്് അനദൊലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
റാമല്ലയിലടക്കം ഏറെയും അഭയാർഥി ക്യാമ്പുകളിലായിരുന്നു വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് നടത്തിയത്.
പിടികിട്ടാപ്പുള്ളികളെ പിടിക്കാൻ എന്ന പേരിൽ നടത്തുന്ന റെയ്ഡിൽ ഫലസ്തീനികളെ ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോകുന്നത് പതിവാണ്. ഇത്തരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 5,700 ഫലസ്തീനികൾ ഇസ്രായേലിലെ ജയിലുകളിലുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.