കൂടുതല്‍ കുടിയേറ്റ ഭവനങ്ങള്‍ക്ക് ഇസ്രായേല്‍ അനുമതി

തെല്‍അവീവ്: ഫലസ്തീന്‍െറ ഭാഗമായ കിഴക്കന്‍ ജറൂസലമില്‍ കൂടുതല്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുന്നതിന് ഇസ്രായേല്‍ ഭരണകൂടത്തിന്‍െറ അനുമതി. ജറൂസലമിലെ ഗിലോയില്‍ നിര്‍മിച്ച 153 ജൂതഭവനങ്ങള്‍ക്കാണ് നെതന്യാഹു സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. കഴിഞ്ഞമാസം, ഫലസ്തീനിലെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയതിനുശേഷം, ഇത് രണ്ടാം തവണയാണ് ഇസ്രായേല്‍ പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത്.

അതിനിടെ, മേഖലയില്‍ വന്‍ കുടിയേറ്റ പദ്ധതികള്‍ ഇസ്രായേല്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. ഗിലോയില്‍തന്നെ 11,000 കുടിയേറ്റ ഭവനങ്ങളുടെ ബൃഹത്പദ്ധതിയാണ് ഇതിലൊന്ന്. കഴിഞ്ഞ ദിവസം, വെസ്റ്റ്ബാങ്കില്‍ 2500 കുടിയേറ്റ ഭവനനിര്‍മാണ പദ്ധതി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.  അതേസമയം, യു.എന്നും യൂറോപ്യന്‍ യൂനിയനും ഇസ്രായേല്‍ നടപടിയെ അപലപിച്ചു.

 

Tags:    
News Summary - israil give permission to more migrant homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.