ഫലസ്തീനില്‍ കുടിയേറ്റപദ്ധതി; ബില്‍ ഇസ്രായേല്‍ പാസാക്കി

ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ അനധികൃത കുടിയേറ്റ പദ്ധതികള്‍ വ്യാപിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ ഇസ്രായേല്‍ പാസാക്കി. സര്‍ക്കാര്‍ അറ്റോണി ജനറലിന്‍െറ വിലക്ക് മറികടന്ന് 52നെതിരെ 60 വോട്ടുകള്‍ക്കാണ് ഇസ്രായേല്‍ പാര്‍ലമെന്‍റില്‍ ബില്‍ പാസാക്കിയത്. ഫലസ്തീനികളുടെ സ്വകാര്യ ഭൂമി കൈയേറി ജൂതപൗരന്‍മാര്‍ നിര്‍മിച്ച കുടിയേറ്റഭവനങ്ങള്‍ക്കാണ് ഇതോടെ നിയമസാധുത കൈവരിക.

ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന് അറ്റോണി ജനറല്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്‍െറ നടപടിക്കെതിരെ ഫലസ്തീന്‍ നേതാക്കളില്‍നിന്നും മനുഷ്യാവകാശ സംഘടനകളില്‍നിന്നും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.  ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിയമവിധേയമായി തങ്ങളുടെ ഭൂമി തട്ടിപ്പറിക്കാനുള്ള നടപടിയാണിതെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗ
നൈസേഷന്‍ ആരോപിച്ചു.

ദ്വിരാഷ്ട്ര ഫോര്‍മുലയെന്ന സമാധാനശ്രമങ്ങള്‍ക്ക് തുരങ്കംവെക്കുന്ന നീക്കമാണിത്. സമാധാനം പുന$സ്ഥാപിക്കാനുള്ള അവസാന സാധ്യതയും ഇതോടെ നഷ്ടമായെന്നും അവര്‍ വ്യക്തമാക്കി. വെസ്റ്റ്ബാങ്കില്‍ 4000 കുടിയേറ്റഭവനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് നിര്‍ദിഷ്ട ബില്‍. നിയമം റദ്ദാക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇസ്രായേലിലെ മൂന്ന് സന്നദ്ധസംഘടനകള്‍ അറിയിച്ചു. ഫലസ്തീനികളുടെ ഭൂമികള്‍ കൈയേറാനുള്ള തട്ടിപ്പാണിതെന്നും സംഘങ്ങള്‍ കുറ്റപ്പെടുത്തി. കുടിയേറ്റ പദ്ധതികള്‍ നിയമവിരുദ്ധമാണെന്നും സമാധാനശ്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നും യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും വിമര്‍ശിച്ചിരുന്നു. നടപടി ഇസ്രായേല്‍ സൈനികരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലത്തെിക്കുന്നതാണെന്ന് ഇസ്രായേല്‍ മുന്‍ വിദേശകാര്യമന്ത്രി എം.കെ. സിപി ലിവ്നി മുന്നറിയിപ്പ് നല്‍കി.

 

Tags:    
News Summary - israil house project in palasthene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.