ഇസ്ലാമാബാദ്: പാകിസ്താനിൽ തടവിൽ കഴിയുന്ന കുൽഭൂഷൻ ജാദവിനെ കാത്തിരിപ്പിനൊടുവിൽ അമ്മയും ഭാര്യയും നേരിൽ കണ്ടു. പാക് വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചക്ക് ഇസ്ലാമാബാദിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ജെ.പി. സിങ്ങും സാക്ഷിയായി. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. കുൽഭൂഷൺ ജാദവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പിന്നീട് പാക് അധികൃതർ തന്നെ പുറത്തുവിട്ടു. ഒരു ഗ്ലാസിന് അപ്പുറത്തും ഇപ്പുറത്തുമായി നിന്നാണ് കണ്ടത്. ഇൻറർ കോം വഴി പാക് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു സംസാരം.
കൂടിക്കാഴ്ചക്ക് ശേഷം, തെൻറ കുടംബത്തെ കാണാൻ അനുവദിച്ച പാക് അധികൃതരുടെ ദയാപരമായ നടപടിക്ക് നന്ദി എന്ന് കുൽഭൂഷൻ പറയുന്നതായുള്ള വിഡിയോ പാക് അധികൃതർ പുറത്തു വിട്ടു. അേതസമയം, ഇൗ വിഡിയോയുടെ ആധികാരികത സംബന്ധിച്ച സംശയങ്ങളും ഉയർന്നിട്ടുണ്ട്.
കുൽഭൂഷനെ കാണാൻ ഭാര്യയും മാതാവും ഒരു മണിയോടെയാണ് ഇസ്ലാമാബാദിലെത്തിയത്. കൊമേഴ്ഷ്യൽ ഫ്ലൈറ്റിൽ യു.എ.ഇ വഴിയാണ് കുടുംബം പാകിസ്താനിലെത്തിയത്. രണ്ടരയോടെയാണ് കുടുംബം ജാദവിനെ കണ്ടത്. ജാദവിന് കുടുംബത്തെ കാണാൻ അവസരമൊരുക്കുന്ന കാര്യത്തിൽ വാക്കുപാലിച്ചെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരുെട സന്ദർശനത്തോടനുബന്ധിച്ച് പാക് വിദേശകാര്യ മന്ത്രാലയത്തിലേക്കുള്ള റോഡിൽ ഗതാഗതം നിരോധിക്കുകയും ഇൗ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ജാദവിനെ ഭാര്യയും മാതാവും കൂടാതെ ഇന്ത്യൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനും സന്ദർശിക്കുന്നുണ്ടെന്നും തങ്ങളുടെ സ്ഥാനത്ത് ഇന്ത്യയായിരുന്നെങ്കിൽ ഇൗ ഇളവ് അനുവദിക്കുമായിരുന്നില്ലെന്നും പാക് വിദേശ കാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.
2016 മാർച്ചിൽ പാക് പിടിയിലായ ശേഷം കുൽഭൂഷനെ സന്ദർശിക്കാൻ ഒരു ഇന്ത്യൻ പ്രതിനിധിയെയും അനുവദിച്ചിരുന്നില്ല. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ളവർ കുൽഭൂഷണെ കാണുന്നത്. പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ജൻമദിനമായതിനാൽ മനുഷ്യത്വം കരുതിയാണ് മാതാവിനെയും ഭാര്യയെയും കാണാൻ അനുവദിച്ചതെന്ന് നേരത്തെ പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഡിസംബർ 20നാണ് കുൽഭൂഷനെ കാണാൻ അമ്മക്കും ഭാര്യക്കും പാകിസ്താൻ വിസ അനുവദിച്ചത്. ചാരപ്രവൃത്തിയും ഭീകരവാദവും ആരോപിച്ചാണ് നാവിക സേന മുൻ ഉദ്യോഗസ്ഥനായ കുൽഭൂഷന് പാകിസ്താൻ വധശിക്ഷ വിധിച്ചത്.
#WATCH: Wife, mother of Kulbhushan Jadhav reach Pakistan Foreign Affairs Ministry in Islamabad along with JP Singh, Deputy High Commissioner pic.twitter.com/Dnp9eUc5je
— ANI (@ANI) December 25, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.