ലാഹോർ: പാക് ഭീകര സംഘടനയായ ജയ്ശെ മുഹമ്മദിെൻറ തലവൻ മസ്ഉൗദ് അസ്ഹർ (50)അതിഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്. സ്പൈനൽ കോഡിനും വൃക്കക്കും ഗുരുതര രോഗം ബാധിച്ച അസ്ഹർ റാവൽപിണ്ഡിയിലെ സൈനിക ആശുപത്രിയിൽ ഒന്നരവർഷമായി ചികിത്സയിലാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
മരണം കാത്തുകിടക്കുന്ന അസ്ഹർ കഴിഞ്ഞ ഒരുവർഷമായി പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പത്താൻകോട്ടിലും ഉറിയിലും ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട് അസ്ഹർ. ഇയാളെ യു.എന്നിെൻറ ആഗോള ഭീകരപട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ചൈന തടസ്സംനിൽക്കുകയാണ്. യു.എൻ നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജയ്ശെ മുഹമ്മദ്.
2016 ജനുവരിയിൽ നടന്ന പത്താൻകോട്ട് ഭീകരാക്രമണത്തിെൻറ ആസൂത്രകൻ അസ്ഹർ ആണെന്നതിന് ഇന്ത്യ തെളിവുകൾ കൈമാറിയിരുന്നു. 2001ലെ പാർലമെൻറ് ആക്രമണം, 2005ലെ അയോധ്യ ആക്രമണം എന്നിവക്കു പിന്നിലും അസ്ഹറിെൻറ കൈകളുണ്ട്. ഇളയ സഹോദരങ്ങളായ റഉൗഫ് അസ്ഗർ, അത്താർ ഇബ്രാഹീം എന്നിവർക്കാണിപ്പോൾ ജയ്ശെ മുഹമ്മദിെൻറ ചുമതല.
ഇന്ത്യയിൽ ജയിലിലായിരുന്ന അസ്ഹറിനെ 1999ൽ കാന്തഹാർ വിമാനറാഞ്ചലിനെ തുടർന്ന് മോചിപ്പിക്കുകയായിരുന്നു. ഇൗ വിമാന റാഞ്ചലിന് നേതൃത്വം നൽകിയത് അത്താർ ഇബ്രാഹീം ആണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.