ന്യൂയോര്‍ക്: ജറൂസലം വില്പനക്കു വെച്ചിട്ടില്ലെന്നും ഇസ്രായേലിെൻറ മനുഷ്യത്വവിരുദ്ധ നടപടി അപലപനീയമെന്നും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് യു.എൻ പൊതുസഭയിൽ. വംശീയമായ രാഷ്ട്രനിയമമാണ് ഇസ്രായേലിേൻറത്. ട്രംപ് ഭരണകൂടം അതിനു പിന്തുണ നൽകുകയാണ്. ഇരു രാജ്യങ്ങളും രാജ്യാന്തര കരാറുകളും യു.എൻ തീരുമാനങ്ങളും കാറ്റിൽപ്പറത്തി. ഇൗ നടപടികൾ വംശീയരാഷ്ട്രനിർമാണത്തിന് വഴിയൊരുക്കും.
യു.എസിനെ ഫലസ്തീനികൾ പുതിയ കണ്ണോടെയാണ് കാണുന്നത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളിൽ യു.എസിെൻറ ഇടപെടൽ സത്യസന്ധമല്ല. യു.എന്നിനു നൽകുന്ന അഭയാർഥി ഫണ്ട് വെട്ടിക്കുറച്ചതിലൂടെ യു.എസ് ഫലസ്തീനെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. 50 ലക്ഷം ഫലസ്തീൻ അഭയാർഥികൾക്കാണ് യു.എൻ സഹായം നൽകുന്നത്. യു.എസ് പറയുന്നത് 40,000 അഭയാർഥികൾ മാത്രമാണുള്ളതെന്നാണ്. ജൂലൈയില്‍ ഇസ്രായേല്‍ കൊണ്ടുവന്ന ജൂതരാഷ്ട്ര നിയമത്തെയും അബ്ബാസ് വിമര്‍ശിച്ചു.
ദ്വിരാഷ്ട്ര പരിഹാരമെന്ന സമാധാന ഫോർമുലക്ക് തുരങ്കംവെക്കുന്നതാണിത്. വിവേചനം അടിസ്ഥാനമാക്കിയ ഒരു വംശീയ രാഷ്ട്രത്തിന് വിത്തുപാകുന്ന നയങ്ങളാണത്. പുതിയ ലക്ഷ്യങ്ങൾ പിന്തുടരുന്ന യു.എസിന് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രക്രിയയിൽ മാധ്യസ്ഥ്യം വഹിക്കാൻ കഴിയില്ല. കൂടുതൽ രാജ്യങ്ങൾ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കണം. സ്വാതന്ത്ര്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഞങ്ങൾ. അധികംവൈകാതെ സ്വതന്ത്രരാകും. ഫലസ്തീനിൽ ഇസ്രായേലിെൻറ നരനായാട്ടിനെക്കുറിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അന്വേഷണം വേഗത്തിലാക്കണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. തെൽ അവീവിൽനിന്ന് ജറൂസലമിലേക്ക് യു.എസ് എംബസി മാറ്റിയതിനുശേഷം അബ്ബാസിെൻറ ആദ്യ പ്രസംഗമാണ് യു.എന്നിലേത്.
ദ്വിരാഷ്ട്രം തന്നെ നല്ലത്–ട്രംപ്
ഫലസ്തീനും ഇസ്രായേലും രണ്ടു രാജ്യങ്ങളായി തുടരുന്നതാണ് അഭികാമ്യമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. യു.എൻ സമ്മേളനത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു അത്. നേരത്തേ ഇൗ വിഷയത്തിൽ ട്രംപ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇസ്രായേലിന് അക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമായിരിക്കും ഉണ്ടാവുകയെങ്കിലും അതായിരിക്കും ഉത്തമമെന്നും ട്രംപ് വ്യക്തമാക്കി. മാധ്യമങ്ങളുടെ മുന്നിലും ട്രംപ് നിലപാട് ആവർത്തിച്ചു. ഇസ്രായേലും ഫലസ്തീനും ഒരു രാഷ്ട്രമെന്ന നിലപാടാണ് പിന്തുടരുന്നതെങ്കിൽ എതിർപ്പില്ല.
ഇരുവരും രണ്ടു രാഷ്ട്രങ്ങളാകാനാണ് താൽപര്യപ്പെടുന്നെതങ്കിലും തനിക്ക് അതും സ്വീകാര്യമാണ്. അവരുടെ സന്തോഷമാണ് തെൻറയും സന്തോഷമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിെൻറ പ്രസ്താവനക്കെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം രംഗത്തുവരികയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.