തെൽഅവീവ്: ഇസ്രായേലിലെ തങ്ങളുടെ എംബസി 2019 അവസാനത്തോടെ ജറൂസലമിൽ സ്ഥാപിക്കുമെന്ന് യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ്. ഇസ്രായേൽ സന്ദർശനത്തിെൻറ ഭാഗമായി പാർലമെൻറിൽ അംഗങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് പെൻസ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് എംബസി മാറ്റം പ്രഖ്യാപിച്ചത്. എന്നാൽ, എപ്പോഴാണ് മാറ്റമുണ്ടാകുക എന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. പാർലമെൻറിൽ സംസാരിക്കവെ ഇസ്രായേൽ-ഫലസ്തീൻ കക്ഷികൾ സമാധാന ചർച്ചകൾക്ക് സന്നദ്ധമാകണമെന്നും പെൻസ് ആവശ്യപ്പെട്ടു.
അതിനിടെ, പാർലെമൻറിലെത്തിയ പെൻസിനെതിരെ അറബ് വംശജരായ അംഗങ്ങൾ പ്രതിഷേധിച്ചു. ഇവരെ പിന്നീട് പാർലെമൻറ് ഹാളിൽനിന്ന് പിടിച്ച് പുറത്താക്കി. പെൻസിനെ സഭയിലെ ജൂത അംഗങ്ങൾ അഭിവാദ്യം ചെയ്ത് സ്വീകരിച്ചപ്പോൾ അറബ് അംഗങ്ങൾ ‘ജറൂസലം ഫലസ്തീൻ തലസ്ഥാനമാണ്’ എന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തി. സുരക്ഷാ ജീവനക്കാർ ഇത് പിടിച്ചുവാങ്ങി ഉടൻ പ്രതിഷേധിച്ച അംഗങ്ങെള പുറത്താക്കുകയായിരുന്നു. ഇൗജിപ്ത്, ജോർഡൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് പെൻസ് കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.