ഇസ്ലാമാബാദ്: മുംബൈയിലെ ജിന്ന ഹൗസ് തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് പാകിസ്താ ൻ. കെട്ടിടം ഏറ്റെടുക്കാനുള്ള ഇന്ത്യയുടെ നടപടി അംഗീകരിക്കില്ലെന്ന് പാകിസ്താൻ വിദ േശകാര്യ മന്ത്രാലയ വക്താവ് വ്യാഴാഴ്ച പറഞ്ഞു.
‘‘ഞങ്ങൾക്ക് അതിന്മേൽ അവകാശമുണ്ട്. അത് ആരെങ്കിലും കസ്റ്റഡിയിലെടുക്കുന്നത് ഞങ്ങൾ അംഗീകരിക്കില്ല. അത് പാകിസ്താേൻറതാണെന്ന് അവർ (ഇന്ത്യക്കാർ) നേരേത്ത അംഗീകരിച്ചതാണ്. അതിെൻറ രേഖ ഞങ്ങളുടെ പക്കലുണ്ട്’’ -വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസ് മാതൃകയിൽ ജിന്ന മന്ദിരം പുനർനിർമിക്കാൻ പ്രധാനമന്ത്രി കാര്യാലയം നിർദേശം നൽകിയിട്ടുള്ളതായി കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുംബൈ എം.എൽ.എ മംഗൾ പ്രഭാത് ലോധക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. ഇൗ വാർത്തയോട് പ്രതികരിക്കുകയായിരുന്നു പാകിസ്താൻ വിദേശകാര്യ മന്ത്രാലയം. കർതാർപുർ ഇടനാഴി ഇന്ത്യക്കു കൈമാറില്ലെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.