കറാച്ചി വിമാനപകടം: മരണം 97 ആയി

കറാച്ചി: പാകിസ്​താനിലെ കറാച്ചിയിൽ ജനവാസ കേന്ദ്രത്തിൽ വിമാനം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 97 ആയി. മരിച്ചവരിൽ 19 പേരെയാണ് തിരിച്ചറിഞ്ഞത്. രണ്ടു പേർ മാത്രമാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

ലാഹോറിൽ നിന്ന്​ വരികയായിരുന്ന പാകിസ്​താൻ ഇൻറർ നാഷനൽ എയർലൈൻസി​​​​​ന്‍റെ വിമാനം  കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്​ ഒരു മിനിറ്റു മുമ്പാണ്​ മോഡൽ കോളനിയിൽ തകർന്നുവീണത്​. അപകടത്തിൽ വീടുകൾ ഉൾപ്പെടെ  കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. നിരവധി പേർക്ക്​ പരിക്കേറ്റു. വെള്ളിയാഴ്​ച പ്രദേശിക സമയം ഉച്ചക്ക് 2.37ഓടെയായിരുന്നു​ അപകടം.

വിമാനം മൊബൈൽ ടവറിൽ ഇടിച്ച ശേഷം വീടുകൾക്ക്​ മുകളിൽ തകർന്നു വീഴുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറയുന്നു.

കോവിഡ്​ നിയന്ത്രണം നീക്കിയതിന്​ ശേഷം പരിമിതമായ തോതിൽ ഒരാഴ്​ച മുമ്പാണ്​ പാകിസ്​താനിൽ വിമാന സർവിസ്​ പുനരാരംഭിച്ചത്​.

Tags:    
News Summary - Karchi plane crash death toll-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.