ഇസ്ലാമാബാദ്: കശ്മീരിന് പ്രേത്യക പദവി നൽകുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെ തിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ. ഇന്ത്യ ഗവൺമെൻറിെൻറ നീക്കത്തെ അപലപിച്ച പാ കിസ്താൻ, നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടിയാണിതെന്നും സാധ്യമായ എല്ലാ വഴി കളും ഉപയോഗിച്ച് ചെറുക്കുമെന്നും വ്യക്തമാക്കി. ‘ജമ്മു-കശ്മീർ തർക്കപ്രദേശമാണെന്ന് രാജ്യാന്തര തലത്തിൽതന്നെ അംഗീകരിക്കപ്പെട്ടതാണ്.
ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ പ്രഖ്യാപനങ്ങളെ പാകിസ്താൻ ശക്തമായി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നു. രാജ്യാന്തര തലത്തിൽ ഇതു സംബന്ധിച്ച തർക്കത്തിലെ കക്ഷിയെന്ന നിലയിൽ, ഈ നടപടിയെ ചെറുക്കാൻ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കും’ -പാകിസ്താൻ വിദേശകാര്യ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു.
വിഷയത്തിൽ ഇടപെടാൻ ഐക്യരാഷ്ട്ര സഭ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ, സൗഹൃദ രാഷ്ട്രങ്ങൾ, മനുഷ്യാവകാശ സംഘടനകൾ എന്നിവയോട് ആവശ്യപ്പെടുമെന്ന് സൗദി അറേബ്യയിൽ സന്ദർശനം നടത്തുന്ന പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു.
പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയയെ വിളിച്ചുവരുത്തി ജമ്മു-കശ്മീർ സംബന്ധിച്ച പ്രഖ്യാപനങ്ങളിലെ തങ്ങളുടെ നീരസം പാകിസ്താൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.