ധാക്ക: ‘‘ഞാൻ തിരിച്ചുവരും. കരയേണ്ട ആവശ്യമില്ല. തളരാതെ നിൽക്കണം’’- അഴിമതിക്കേസിൽ കുറ്റക്കാരിയെന്ന് കോടതി വിധിച്ചതിനെ തുടർന്ന് ജയിലിലേക്ക് പുറപ്പെട്ട പ്രതിപക്ഷനേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയ ബന്ധുക്കളെ ആശ്വസിപ്പിച്ചു. വെള്ള സാരിയും കൂളിങ് ഗ്ലാസും ധരിച്ചാണ് ഖാലിദ വസതിയിൽ നിന്ന് പുറപ്പെട്ടത്. കണ്ണീരോടെയാണ് ബന്ധുക്കൾ അവരെ യാത്രയാക്കിയതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിധിപ്രഖ്യാപിച്ചതിനുശേഷം ധാക്ക സെൻട്രൽ ജയിലിലേക്ക് പോകുേമ്പാഴും ഖാലിദക്ക് ഭാവമാറ്റമുണ്ടായില്ല. തനിക്കെതിരായ കേസുകൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നാണ് അവരുടെ വാദം. ജയിലറ അവർക്ക് പുത്തരിയല്ല. 37ാം വയസ്സിൽ രാഷ്ട്രീയത്തിലെത്തിയ ഖാലിദ നിരവധിതവണ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഭർത്താവും മുൻ പ്രസിഡൻറുമായ സിയാവുർ റഹ്മാൻ വധിക്കപ്പെട്ടതോടെയാണ് ഖാലിദ രാഷ്ട്രീയത്തിലെത്തുന്നത്. ബംഗ്ലാദേശിെൻറ ആദ്യ വനിത പ്രധാനമന്ത്രിയാണ് ഇൗ 72 കാരി. 1991ലെ പൊതുെതരഞ്ഞെടുപ്പിൽ ബി.എൻ.പി അധികാരത്തിൽ വന്നതോടെയാണ് ഖാലിദ പ്രധാനമന്ത്രിയായത്. 1996ൽ കുറച്ചുകാലം മാത്രം അധികാരത്തിലുണ്ടായിരുന്ന ഭരണകൂടത്തിലും ഖാലിദ പ്രധാനമന്ത്രിയായിരുന്നു. 1996ൽ രണ്ടാം വട്ട െതരഞ്ഞെടുപ്പിനുശേഷം അവാമി ലീഗ് അധികാരത്തിൽ വന്നു. 2001ൽ വീണ്ടും ഖാലിദ സിയയുടെ പാർട്ടി അധികാരത്തിലെത്തി.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടേതാടെ ഖാലിദക്ക് രണ്ടുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഡിസംബറിലാണ് ബംഗ്ലാദേശിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഖാലിദയുടെ പിന്മാറ്റം അവരുടെ കൊടിയ ശത്രുവും പ്രധാനമന്ത്രിയുമായ ശൈഖ് ഹസീനക്ക് മുതൽക്കൂട്ടാവുകയും ചെയ്യും. 2013ലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി(ബി.എൻ.പി) ഇക്കുറി മത്സരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബി.എൻ.പി പിന്മാറിയതോടെ 2013ൽ ഹസീനക്ക് ഇൗസി വാക്കോവറായിരുന്നു.
ഹസീനയുടെ അഞ്ചുവർഷത്തെ ഭരണത്തിലെ അസംതൃപ്തി മുതലെടുത്ത് ബി.എൻ.പി മുന്നേറുമെന്ന രാഷ്ട്രീയനിരീക്ഷകരുടെ കണക്കുകൂട്ടലാണ് ഖാലിദയുടെ ശിക്ഷവിധിയോടെ പാളിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് കനത്ത പരാജയം ഏറ്റുവാങ്ങുമെന്നായിരുന്നു പ്രചാരണങ്ങൾ.
എന്നാൽ ഖാലിദ ജയിലിലായതോടെ ബി.എൻ.പി മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. ഫലത്തിൽ ബി.എൻ.പിയുടെ അഭാവത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതോടെ ഹസീന കൂടുതൽ കരുത്താർജിക്കും. പാർട്ടിയിലെ രണ്ടാമനും ഖാലിദയുടെ വിശ്വസ്തനുമായ സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിനെ കളത്തിലിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മിർസ മത്സരത്തിനിറങ്ങുമെങ്കിൽ ഖാലിദ ജയിലിലിരുന്ന് ചരടുവലികൾ നടത്തും. ഖാലിദയുടെ ശിക്ഷാവിധി കണക്കിലെടുത്ത് രാജ്യത്ത് കനത്തസുരക്ഷയാണ് ഒരുക്കിയത്.
തെരുവുകളിൽ പ്രകടനങ്ങളും ആളുകൾ സംഘം ചേരുന്നതും നിരോധിച്ചു. സ്കൂളുകളും കടകേമ്പാളങ്ങളും അടച്ചു. പൊതു-സ്വകാര്യ വാഹനസർവിസുകൾ നിരോധിച്ചു. സംഘർഷത്തിനു സാധ്യതയുള്ളതിനാൽ പൊലീസും പാരാമിലിറ്ററിയും നഗരത്തിലുടനീളം റോന്തുചുറ്റുകയാണ്. അടുത്തിടെയാണ് രാജ്യത്തിെൻറ തെക്കുപടിഞ്ഞാറൻ തീരത്ത് തെൻറ പേരിലുള്ള സൈനികതാവളം ഹസീന തുറന്നുെകാടുത്തത്. വിധി പുറത്തുവന്ന ശേഷം ആയിരക്കണക്കിന് ബി.എൻ.പി പ്രവർത്തകർ പ്രതിഷേധിച്ചു. അവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.