ക്വാലാലംപൂർ: ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർധസഹോദരനായ കിം േജാങ് നാമിെൻറ വധം തമാശയല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും മലേഷ്യൻ അന്വേഷണസംഘം. യു.എൻ നിരോധിച്ച രാസായുധം പ്രയോഗിച്ചാണ് നാമിനെ വധിച്ചത്. കൊലപാതകത്തിൽ പങ്കാളികളായ യുവതികളുടെ വാദംകേട്ടശേഷം പ്രതികരിക്കുകയായിരുന്നു പ്രോസിക്യൂട്ടർമാർ.
ടെലിവിഷൻ ഷോയുടെ ഹാസ്യ പരിപാടിയെന്നു കരുതിയാണ് തങ്ങൾ അതിെൻറ ഭാഗമായതെന്നും കൊലപാതകമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് യുവതികൾ കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ, കൊലപാതകത്തിനു പിന്നിൽ ഉത്തര കൊറിയ ആണെന്നാണ് മലേഷ്യ വിശ്വസിക്കുന്നത്. ക്വാലാലംപുർ വിമാനത്താവളത്തിൽവെച്ച് കഴിഞ്ഞവർഷമാണ് നാം വെടിയേറ്റുമരിച്ചത്. സംഭവത്തിനു പിന്നിൽ ഇേന്താനേഷ്യൻ സ്വദേശി സിതി െഎഷ, വിയറ്റ്നാം പൗരയായ ദോവൻ തി ഹോങ് എന്നിവരാണ് അറസ്റ്റിലായത്്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇവർക്ക് വധശിക്ഷ ലഭിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.