ക്വാലാലംപുർ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിെൻറ അർധ സഹോദൻ കിം ജോങ് നാം മലേഷ്യയിൽ വധിക്കപ്പെട്ട സംഭവവുമായി ബന്ധമില്ലെന്ന് ആരോപണ വിധേയരായ യുവതികൾ. മലേഷ്യൻ കോടതിയിൽ തിങ്കളാഴ്ച വിചാരണക്കിടെയായിരുന്നു ഇരുവരുടെയും അവകാശവാദം. ക്വാലാലംപുർ വിമാനത്താവളത്തിൽ ഉത്തര കൊറിയയുടെ ചാരസംഘടനയിൽ അംഗങ്ങളായ രണ്ടു വനിതകൾ വിഷസൂചികൾ ഉപയോഗിച്ച് ‘വി.എക്സ്’ എന്ന രാസവിഷം കുത്തിവെച്ച് കിം ജോങ് നാമിനെ െകാലപ്പെടുത്തിയെന്നാണ് കേസ്.
ഫെബ്രുവരി ആദ്യവാരമായിരുന്നു സംഭവം. മക്കാവുവിലേക്കുള്ള യാത്രക്ക് ഒരുങ്ങിനിൽക്കുകയായിരുന്നു നാം. എന്നാൽ, ഉത്തര കൊറിയൻ പൗരന്മാരായ ചിലർ ആവശ്യപ്പെട്ടതനുസരിച്ച് ടെലിവിഷൻ ഹാസ്യപരിപാടിയെന്നു ധരിച്ച് ചെയ്യുകയായിരുന്നുവെന്നും മാരക വിഷമാണെന്നറിഞ്ഞില്ലെന്നും ഇന്തോനേഷ്യൻ യുവതി സിതി ആയിഷ(25), വിയറ്റ്നാം സ്വദേശി ഡോൺ തൈ ഹുവോങ് (29) എന്നിവർ കോടതിയിൽ വാദിച്ചു. അതി സുരക്ഷയിൽ ൈകയാമംവെച്ച് ബുള്ളറ്റ് പ്രൂഫ് വേഷത്തിലാണ് ഇരുവരെയും വിചാരണക്കോടതിയിൽ ഹാജരാക്കിയത്. വധശ്രമം തെളിയിക്കപ്പെട്ടാൽ മലേഷ്യൻ നിയമപ്രകാരം യുവതികൾക്ക് വധശിക്ഷ ഉറപ്പാണ്. വധത്തിനു പിന്നിൽ നാല് അജ്ഞാത യുവാക്കളാണെന്നാണ് യുവതികളുടെ അഭിഭാഷകരുടെ വാദം. ഇരുവരും ഉത്തര കൊറിയയുടെ പരിശീലനം കിട്ടിയ ഏജൻറുമാരാണെന്നും ആ രാജ്യമാണ് വധത്തിനു പിന്നിലെന്നും മലേഷ്യ ആവർത്തിച്ചു. നാമിെൻറ കൊല ഇരുരാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യത്തിന് വഴിതുറന്നിരുന്നു.
ഉത്തര കൊറിയൻ ഭരണാധികാരിയുടെ പിൻഗാമിയാകാൻ സാധ്യത കണ്ടാണ് മലേഷ്യയിൽ കൊല നടത്തിയതെന്നും അതല്ല, മറ്റു വല്ലതുമാകാം കാരണമെന്നും പറയുന്നുണ്ട്. യഥാർഥ കാരണം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.