ഗൊയാങ്(ദക്ഷിണ കൊറിയ): വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ ആറിനാണ് കിം ജോങ് ഉൻ ഇരുകൊറിയകൾക്കുമിടയിലെ സൈനികമുക്തമേഖലയായ പാൻമുൻജോമിലെത്തിയത്. 1953 ജൂലൈ 27ന് കൊറിയൻ യുദ്ധത്തിന് വിരാമമിട്ട താൽക്കാലിക കരാർ ഒപ്പിട്ടത് ഇവിടെയാണ്.
ദക്ഷിണ കൊറിയൻ ഭാഗത്തേക്ക് നടന്നുവന്ന കിം ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിെൻറ കരം കവർന്നു; ഏറെ ആഹ്ലാദത്തോടെ മൂൺ കിമ്മിനെ ദക്ഷിണ കൊറിയയിലേക്ക് ക്ഷണിച്ചു.
കിം അതിർത്തിയിലെ കോൺക്രീറ്റ് സ്ലാബിൽ കാലെടുത്തുെവച്ചു, ചരിത്രത്തിലേക്കായിരുന്നു ആ കാൽവെപ്പ്. ‘‘വികാരം തുളുമ്പുന്ന നിമിഷമാണിത്, പുതിയ ചരിത്രത്തിെൻറ പൂമുഖത്താണ് ഞാനിപ്പോൾ’’ -അദ്ദേഹം പറഞ്ഞു.
‘പീസ് ഹൗസി’ലായിരുന്നു ചർച്ച. 40 മിനിറ്റിനുശേഷം ഉച്ചഭക്ഷണത്തിന് കിമ്മും സംഘവും ഉത്തര കൊറിയയിേലക്ക് മടങ്ങി. ഇരുരാജ്യങ്ങളിൽനിന്നും ശേഖരിച്ച മണ്ണും വെള്ളവും ഉപയോഗിച്ച് പാൻമുൻജോമിൻ നേതാക്കൾ പൈൻ മര ൈത നട്ട് ചർച്ചയുടെ രണ്ടാം പകുതി. അത്താഴവിരുന്നിനുശേഷമാണ് കിമ്മും സംഘവും മടങ്ങിയത്.
ഹൃദയാവർജകമായ സംഗീതത്തിെൻറയും വേഷവിധാനങ്ങളുടെയും അകമ്പടിയോടെയുള്ള സ്വീകരണമാണ് ദക്ഷിണ കൊറിയ ഒരുക്കിയിരുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇൗ കൂടിക്കാഴ്ച പുതുചരിത്രമെഴുതുമെന്ന് പീസ് ഹൗസിലെ സന്ദർശകപുസ്തകത്തിൽ കിം ജോങ് ഉൻ കുറിച്ചു.
കിമ്മിെൻറ സഹോദരി കിം യോ ജോങ്, ഉത്തരകൊറിയയുടെ സുപ്രീം പീപ്ൾസ് അസംബ്ലി പ്രിസീഡിയം പ്രസിഡൻറ് കിം യോങ് നാം, കായികമന്ത്രി ചോ ഹി, മുൻ സൈനിക ഇൻറലിജൻസ് മേധാവി കിം യോങ് ചോൽ, സൈനികമേധാവി റി മ്യോങ് സു, വിദേശകാര്യമന്ത്രി റി യോങ് ഹോ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.