ലാഹോർ: ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കൂൽഭൂഷൺ ജാദവിെൻറ വധശിക്ഷക്ക് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഏർപ്പെടുത്തിയ താൽക്കാലിക സ്റ്റേ പാകിസ്താൻ അനുസരിക്കില്ലെന്ന് സൂചന. രാജ്യന്താര കോടതിയുടെ നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് പാക് അഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനമെന്ന് പാക്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക് അറ്റോണി ജനറൽ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി അന്താരഷ്ട്ര കോടതിയിൽ ഉന്നയിക്കേണ്ട വാദഗതികൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാർ ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. കോടതിയുടെ നടപടി അധികാര പരിധിക്ക് പുറത്തുള്ളതാണെന്നാണ് വാദമാവും പാകിസ്താൻ പ്രധാനമായും ഉന്നയിക്കുക.
സുരക്ഷ സംബന്ധമായ വിഷയങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ ഒാരോ രാജ്യത്തിനും അധികാരമുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെ ജാദവിെൻറ പാക് വിരുദ്ധ നീക്കങ്ങൾക്കുള്ള തെളിവുകൾ നിരത്തി ഇക്കാര്യം കോടതിയിൽ ഉന്നിയിക്കാനാണ് പാക് അഭ്യന്തര മന്ത്രാലയത്തിെൻറ നീക്കം. ഭരണകൂട ഭീകരതയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഇന്ത്യ ജാദവിെൻറ വധശിക്ഷ ഉപയോഗിക്കുകയാണെന്ന് നേരത്തെ പാകിസ്താൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പുതിയ നടപടികളുമായി പാകിസ്താൻ മുന്നോട്ട് പോവുന്നത്.
ചാരക്കുറ്റമാരോപിച്ചാണ് മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ പാകിസ്താൻ അറസ്റ്റ് ചെയ്തത്. വധശിക്ഷക്കെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. 1963ലെ ജനീവ കരാറിലെ വ്യവസ്ഥകളനുസരിച്ച് വിധി നടപ്പിലാക്കാൻ പാകിസ്താന് നിയമപരമായി ഉത്തരവാദിത്വമുണ്ടെന്ന് രാജ്യാന്തര കോടതിയിൽ ഇന്ത്യക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴും വിധി നടപ്പിലാക്കില്ലെന്ന നിലപാടിലാണ് പാകിസ്താനെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.